Auto
Trending

മാരുതി ജിമ്‌നിക്കായുള്ള കാത്തിരിപ്പിന് വിരാമം

മാരുതിയുടെ ജിപ്‌സി നിരത്തൊഴിഞ്ഞതിന്റെ വിഷമത്തിലായിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നിയുമായി മാരുതി എത്തിയതോടെ ഈ വാഹനം ഉടനെയെത്തുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍, ജിമ്‌നിക്കായുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ വാഹനം ഇന്ത്യക്കാര്‍ക്ക് മാത്രം കിട്ടാക്കനിയായി.ഈ കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ ജിമ്‌നി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതും ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പ്.ജിമ്‌നി സിയേറയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫൈവ് ഡോര്‍ ജിമ്‌നി ഒരുങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. വീല്‍ബേസുമാണ് ജിമ്‌നിക്കുള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button