Big B
Trending

കോവിഡ് കാലത്ത് പച്ചപിടിച്ച് ചില കച്ചവടങ്ങൾ

കോവിഡ് വ്യാപനം മിക്കവാറും എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ചില കച്ചവടങ്ങൾ പച്ച പിടിക്കുന്നതിനുമിടയാക്കി. ഹോട്ടലുകൾ മിക്കതും അടഞ്ഞുകിടന്നെങ്കിലും കറികളുടെ മാത്രം വില്പനയിൽ വൻ കുതിപ്പുണ്ടാക്കി. ഹോട്ടലുകളിലെ അവിയൽ, തോരൻ, മീൻ കറി, കോഴിക്കറി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

ഹോം ഡെലിവറി

കോവിഡ് വ്യാപനത്തിന് മുൻപ് സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ള ഓൺലൈൻ ആപ്പുകളിലൂടെയായിരുന്നു ആളുകൾ ഭക്ഷണം ഓർഡർ ചെയ്തിരുന്നത്. എന്നാൽ കോമഡി വ്യാപനത്തോടെ ഫോൺ വിളിച്ചു പറഞ്ഞാലും ഭക്ഷണം വീട്ടിലെത്താൻ തുടങ്ങി. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഓർഡർ ചെയ്തും ഭക്ഷണം വീടുകളിലെത്താൻ തുടങ്ങി.

ബേക്കിംഗ്

ബേക്കറികളിൽ വിൽപ്പന വൻതോതിൽ വർധിച്ചതിനു പിന്നാലെ വീടുകളിലെ ബേക്കിംഗും വ്യാപകമായി. ബേക്കിംഗ് സാധനങ്ങൾക്കുള്ള ഡിമാൻഡും ഇരട്ടിയായി.

മത്സ്യ കച്ചവടം

നാടാകെ കൂണുപോലെ മുളച്ചു പൊന്തുകയായിരുന്നു മീൻ കച്ചവടം. ഫിഷ് ഹബ്ബ്, ഫ്രഷ് ഫിഷ്,പോയിന്റ് തുടങ്ങി അനേകം പേരുകളിൽ കടകളിൽ സ്റ്റൈലിഷായി മീൻ വിൽപ്പന നടന്നു.

ലാപ്ടോപ്, സ്മാർട്ട്ഫോൺ

ഓൺലൈൻ ക്ലാസ്സുകൾ വ്യാപകമായതോടെ ലാപ്ടോപ്, സ്മാർട്ട്ഫോൺ എന്നിവയുടെ വിൽപ്പനയിൽ വൻ കുതിപ്പാണുണ്ടായത്. ആളുകൾ സ്വന്തം ആവശ്യത്തിന് വാങ്ങുന്നതിന് പുറമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇവ വാങ്ങി നൽകാൻ അനേകം പേർ മുന്നോട്ട് വന്നതോടെ മിക്ക മികച്ച ബ്രാൻഡുകളും കിട്ടാനില്ലാതായി.

വൈഫൈ കണക്ഷൻ

വർക്ക് അറ്റ് ഹോം, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ ആരംഭിച്ചതോടെ സർവ്വ വീടുകളിലും കടകളിലും വൈഫൈ കണക്ഷനുകൾ സ്ഥാപിക്കാനും ആരംഭിച്ചു. ഈ രംഗത്തുള്ള എല്ലാ കമ്പനികളും 200 ശതമാനത്തിലേറെ വർധനവാണ് കണക്ഷനുകളിൽ നേടിയത്.

വാഹന വില്പന

കൊറോണോ വ്യാപനത്തെ തുടർന്ന് ബസും ട്രെയിനും ഇല്ലാതാവുകയും സാമൂഹ്യ അകലത്തിൻറെ ആവശ്യമായി വരുകയും ചെയ്തതോടെ സ്വകാര്യ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയർന്നു.

Related Articles

Back to top button