Auto
Trending

വിജയ കുതിപ്പിൽ വാഹന വിപണി

വാഹന വിപണിക്കു മാർച്ച് മികച്ച മാസമായി.കാർ, വാണിജ്യ വാഹന, ഇരുചക്ര വാഹന വിപണികളി‍ൽ സ്ഥിതി കോവിഡിനു മുൻപത്തെ നിലയിലെത്തി. ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുകി കഴിഞ്ഞ മാസം 1,49,518 കാർ വിറ്റു. 2020 മാർച്ചിൽ 76,976 മാത്രമായിരുന്നു വിൽപന.2019 മാർച്ചിൽ 1,47,613 ആയിരുന്നു വിൽപന.


ടാറ്റ മോട്ടോഴ്സിന്റെ കാർ വിൽപന 5,676ൽ (2020 മാർച്ച്)നിന്ന് 29,654 ആയി ഉയർന്നു. 2012 മാർച്ചിനുശേഷം ടാറ്റ നേടിയ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. 2019 മാർച്ചിൽ 1,47,613 ആയിരുന്നു വിൽപന. ഹ്യുണ്ടായ് 52,600 കാറുകളാണു കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 26,300 മാത്രമായിരുന്നു.കിയ മോട്ടോഴ്സിന്റെ വിൽപന 8,583ൽനിന്ന് 19,100 ആയി. മഹീന്ദ്ര വിറ്റത് 16,700 വാഹനങ്ങൾ. 3,383 ആയിരുന്നു മുൻ കൊല്ലം മാർച്ചിൽ.കഴിഞ്ഞ വർഷം മാർച്ചിൽ 7,023 കാർ വിറ്റ ടൊയോട്ടയ്ക്ക് ഇക്കുറി 15,001 എണ്ണം വിൽക്കാനായി. നിസാൻ 4,012 കാറുകളാണു കഴിഞ്ഞ മാസം വിറ്റത്. 826 എണ്ണം മാത്രമായിരുന്നു 2020 മാർച്ചിലെ വിൽപന.എംജി മോട്ടർ ഇന്ത്യയുടെ വിൽപന 5,528 ആണ്. മു‍ൻകൊല്ലം ഇതേ മാസം 1,518 ആയിരുന്നു.

Related Articles

Back to top button