Startup
Trending

സ്വദേശി ബ്രാൻഡുകൾക്കു മാത്രമായി ഒരു ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ്

ഇന്ത്യൻ ഉത്പന്നങ്ങൾക്കു മാത്രമായി ഒരു ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുകയാണ് ഷബ്ന, ഷൈബ എന്നീ സഹോദരിമാർ.പൂനേ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന മനേറ എന്ന ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പാണ് സ്വദേശി ബ്രാൻഡുകൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ സഹായമൊരുക്കുന്നത്.


2019 ൽ പ്രവർത്തനമാരംഭിച്ച ഒരു ലൈഫ് സ്റ്റൈൽ ഫാഷൻ സംരംഭമായ മനേറയുടെ പ്രവര്‍ത്തനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഓൺലൈൻ ഫാഷൻ രംഗത്തെ സാധ്യതകൾ തിരക്കു കുറഞ്ഞ നഗരങ്ങളിലും എത്തിയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.വൻകിട ബ്രാൻഡുകൾക്കൊപ്പം തങ്ങളുടെ ഉത്പന്നങ്ങൾ പ്രദര്‍ശിപ്പിയ്ക്കാൻ ചെറു ബ്രാൻഡുകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പിൻെറ പിറവി. നിലവിൽ ഇതിന് 80 ലധികം വിൽപ്പനക്കാരും 9,000 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുമുണ്ട്. 2021 ൽ ഇന്ത്യയിലുടനീളം രണ്ട് ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, കൊച്ചി, ബെംഗളൂരു, പൂനെ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലായി പതിനായിരത്തോളം ഓർഡറുകളും കോടി രൂപയുടെ സീഡ് നിക്ഷേപവുമാണ് കമ്പനിയ്ക്ക് ലഭിച്ചത്.

Related Articles

Back to top button