Startup
Trending

രണ്ട് കോടി രൂപ നിക്ഷേപം സമാഹരിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് ടെക്‌നിസാങ്റ്റ്

മലയാളി സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് ആയ ടെക്‌നിസാങ്റ്റില്‍ രണ്ട് കോടി രൂപയുടെ നിക്ഷേപം. എസ് 3 കെ വെഞ്ചേഴ്സ് പാര്‍ട്‌നര്‍ ശശിധര്‍ പൈ, ഇ വൈ പാര്‍ട്ണര്‍മാരായ കെ.ടി. ചാണ്ടി, സുരഭി മര്‍വ എന്നിവരില്‍ നിന്നാണ് ടെക്നിസാങ്റ്റിന് ഈ നിക്ഷേപം ലഭിച്ചത്. ഈ നിക്ഷേപത്തിലൂടെ ലഭിച്ച മൂലധനം ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മിഡില്‍ ഈസ്റ്റ്, ഓഷ്യാനിക് മേഖലകളിലേക്കും വ്യവസായം വിപുലീകരിക്കാനും ടെക്‌നിസാങ്റ്റ് പദ്ധതിയിടുന്നു.മലയാളികളായ നന്ദകിഷോര്‍ ഹരികുമാര്‍, ഡിന്‍സണ്‍ ഡേവിഡ് കുര്യന്‍, രാകേഷ് ഐക്കര എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ടെക്‌നിസാങ്റ്റ് ഡിജിറ്റല്‍ റിസ്‌ക് മാനേജ്‌മെന്റ് മേഖലയില്‍ മികച്ച സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. സ്വയം വികസിപ്പിച്ച എഐ പവേര്‍ഡ് ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ ഇന്റഗ്രിറ്റെ ഉപയോഗിച്ച് സൈബര്‍ മേഖലയിലെ ഭീഷണികള്‍, ഡാറ്റാ ലംഘനങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി സൈബര്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.സൈബര്‍ സുരക്ഷ ഈ കാലഘട്ടത്തില്‍ വളരെയേറെ അനിവാര്യമായ ഘടകമാണ്. വ്യത്യസ്ത മേഖലയിലുള്ള ഉപഭോക്താക്കള്‍ക്കായി സൈബര്‍സ്‌പേസ് സുരക്ഷിതമാക്കുന്നതില്‍ ടെക്‌നിസാങ്റ്റിന്റെ പ്രതിബദ്ധത വളരെ ശ്രദ്ധേയമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായ മേഖലയില്‍ വിജയ മുദ്ര പതിപ്പിക്കാന്‍ ടെക്നിസാങ്റ്റിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ”എസ് 3 കെ വെഞ്ചേഴ്സിന്റെ പാര്‍ട്‌നര്‍ ശശിധര്‍ പൈ പറഞ്ഞു.”ഡിജിറ്റല്‍ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ലഭിച്ച വളരെ വലിയൊരു പിന്തുണയാണ് ഈ നിക്ഷേപം. ഈ ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക സൈബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തി സാങ്കേതിക പുരോഗതി കൈവരിക്കാനും ഞങ്ങളെ സഹായിക്കും,” ടെക്‌നിസാങ്റ്റ് സിഇഒ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു.

Related Articles

Back to top button