Tech
Trending

വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളും ഡാർക്ക് വെബ്ബിൽ

വിവിധ സ്ഥാപനങ്ങളിലെ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇ-മെയിൽ അക്കൗണ്ടുകളും അവയുടെ പാസ്‌വേഡുകളും ഡാർക്ക് വില്പനയ്ക്ക്. വിവിധ സ്ഥാപനങ്ങളിലെ സിഇഒമാർ, സിഎഫ്ഒമാർ,സിഎഒമാർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 7400 രൂപ മുതൽ 1.1 ലക്ഷം രൂപ വരെയാണ് ഇവയ്ക്ക് വിലയിട്ടിരിക്കുന്നത്.


കമ്പനിയുടെ വലിപ്പം, ഉദ്യോഗസ്ഥരുടെ സ്വാധീനം എന്നിവ പരിഗണിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. എക്സ്പ്ലോയിറ്റ്.ഇൻ എന്നു വിളിക്കപ്പെടുന്ന റഷ്യൻ ഭാഷ സംസാരിക്കുന്ന ഹാക്കർമാരുടെ രഹസ്യ ഫോറത്തിലാണ് ഇവ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ഇവരിൽ നിന്ന് ലഭിച്ച രണ്ട് ഇമെയിലുകൾ അവയുടെ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകർ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കാൻ വിതരണക്കാർ തയ്യാറായിട്ടില്ല. കമ്പ്യൂട്ടറുകളിലെ ട്രോജൻ മാൽവെയർ ആക്രമണങ്ങളിലൂടെയാവാം ഹാക്കർമാർ ഇവ കൈക്കലാക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വിവിധ തട്ടിപ്പുകൾക്കായി ഇവ ഉപയോഗപ്പെടുത്താം എന്നതാണ് പ്രധാന പ്രശ്നം. ഇത്തരം ബിസിനസ് ഇമെയിൽ കോംപ്രമൈസ് തട്ടിപ്പുകൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നുമുണ്ട്.

Related Articles

Back to top button