Auto
Trending

80 റെക്കോഡുകളുമായി മഹീന്ദ്ര XUV700

ഒന്നും രണ്ടുമല്ല 80-ഓളം റെക്കോഡുകളാണ് മഹീന്ദ്ര ഏറ്റവും പുതിയ എസ്.യു.വിയായ എക്സ്.യു.വി. 700-സ്വന്തം പേരിനൊപ്പം എഴുതി ചേർത്തിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്രയുടെ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്കിൽ (എം.എസ്.പി.ടി) നടത്തിയ 24 മണിക്കൂർ നീണ്ട സ്പീഡ് എൻഡുറൻസ് ചാലഞ്ചിലാണ് മഹീന്ദ്ര എക്സ്.യു.വി.700 80-ഓളം റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. നാല് വാഹനങ്ങളാണ് ട്രാക്കിൽ ചാലഞ്ചിനെ നേരിടാനിറങ്ങയത്.സ്പീഡ് എൻഡുറാസ് ചാലഞ്ചിൽ എക്സ്.യു.വി.700-ന്റെ ഡീസൽ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് ഏറ്റവുമധികം കിലോമീറ്റർ സഞ്ചരിച്ചത്. 24 മണിക്കൂറിൽ 4384.73 കിലോമീറ്റർ സഞ്ചരിച്ചാണ് എക്സ്.യു.വി.700 പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. 2016 നടത്തിയ എൻഡുറൻസ് ചാലഞ്ചിൽ 3161 കിലോമീറ്റർ സഞ്ചരിച്ചതായിരുന്നു മുൻ റെക്കോഡ്. മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെയായിരുന്നു ട്രാക്കിൽ ഇറങ്ങിയ വാഹനങ്ങളുടെ വേഗത.വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായാണ് എക്സ്.യു.വി.700-ന്റെ നാല് പതിപ്പുകൾ ഏറ്റവും ഉയർന്ന വേഗത്തിൽ 24 മണിക്കൂർ ഓടിച്ചത്. മണിക്കൂറിൽ പരമാവധി 170 മുതൽ 180 കിലോമീറ്റർ വരെയാണ് വാഹനങ്ങൾ വേഗമെടുത്തത്. വാഹന ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരായവരായിരുന്നു ട്രാക്കിലിറങ്ങിയ വാഹനങ്ങളുടെ സാരഥികൾ. 4256.12 കിലോമീറ്റർ സഞ്ചരിച്ച് ഡീസൽ ഓട്ടോമാറ്റിക് മോഡലാണ് രണ്ടാം സ്ഥാനത്തെത്തിയത്. പെട്രോൾ എൻജിൻ മാനുവൽ മോഡൽ 4232.01 കിലോമീറ്ററും പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 4155.65 കിലോമീറ്ററുമാണ് 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത്. ഡ്രൈവർ മാറുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും മാത്രമാണ് വാഹനങ്ങൾ നിർത്തിയിരുന്നത്. ഇതും വളരെ ചുരുങ്ങിയ സമയം മാത്രമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.ചാലഞ്ച് വിലയിരുത്തുന്നതിനായി ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുടെ മേൽനോട്ടവുമുണ്ടായിരുന്നു.

Related Articles

Back to top button