Auto
Trending

മഹീന്ദ്ര XUV700; നാല് മാസത്തിനുള്ളില്‍ ബുക്കിങ്ങ് ഒരുലക്ഷം കടന്നു

മൂന്ന് മണിക്കൂറിൽ 50,000 ബുക്കിങ്ങ് എന്ന റെക്കോഡ് സ്വന്തമാക്കിയാണ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ XUV700-ന്റെ തുടക്കം. അവതരിപ്പിച്ച് നാല് മാസം പിന്നിടുന്നതോടെ ഈ വാഹനം സ്വന്തമാക്കാൻ എത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. വാഹനത്തിന്റെ നിർമാണത്തിലും വിതരണത്തിലും പല പ്രതിസന്ധധികളും നേരിടുന്ന ഈ കാലയളവിലും 14,000 യൂണിറ്റ് ഉപയോക്താക്കൾക്ക് കൈമാറിയതായി മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മഹീന്ദ്ര XUV700-ന്റെ വിതരണത്തിൽ പെട്രോൾ മോഡലിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. പെട്രോൾ എൻജിൻ മോഡൽ ഒക്ടോബർ അവസാനത്തോടെ ഉപയോക്താക്കൾക്ക് കൈമാറി തുടങ്ങിയിരുന്നു. എന്നാൽ, ഒരു മാസത്തിന് ശേഷം നവംബർ അവസാനത്തോടെയാണ് ഡീസൽ മോഡലുകൾ ലഭ്യമാക്കിയത്. ഉയർന്ന വേരിയന്റുകൾക്ക് ഇപ്പോൾ ഏകദേശം ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് സൂചന. താഴ്ന്ന വേരിയന്റുകൾ ആറ് മാസത്തിൽ ലഭ്യമാകും.MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 11 മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന പതിപ്പായ AX7 ലക്ഷ്വറി ഓൾ വീൽ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.

Related Articles

Back to top button