Auto
Trending

നിരത്തുകളിലെ കുതിപ്പിന് ഒരുങ്ങി മഹീന്ദ്ര XUV700

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിർമാതാക്കളായ മഹീന്ദ്രയിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ XUV700 വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോൾ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 20.99 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 14.59 ലക്ഷം രൂപ മുതൽ 21.09 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില. ഈ വാഹനത്തിന്റെ ഉയർന്ന വകഭേദമായ AX7-ൽ 1.8 ലക്ഷം രൂപയുടെ ലക്ഷ്വറി പാക്ക് ഓപ്ഷണലായി ഒരുങ്ങുന്നുണ്ട്.ഒക്ടോബർ ഏഴ് മുതൽ ഈ വാഹനത്തിന്റെ ബുക്കിങ്ങും 10-ന് വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ ഒമ്പത് മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 197 ബി.എച്ച്.പി. പവറും 380 എൻ.എം.ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജിൻ 153, 182 ബി.എച്ച്.പി. പവറും 360, 420 എൻ.എം. ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്.മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. മുൻഗാമിയെക്കാൾ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീൽബേസ് എന്നിങ്ങനെയാണ് എക്സ്.യു.വി. 700-ന്റെ അഴകളവുകൾ. പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആർ.എൽ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോർട്ടി ഭാവവും നൽകി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് അഴകേകുന്നത്.ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കലവറയാണ് എക്സ്.യു.വി 700-ന്റെ അകത്തളം. അലക്സ സപ്പോൾട്ട് ചെയ്യുന്ന കണക്ടഡ് കാർ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ഡാഷ്ബോർഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.മെമ്മറി ഫങ്ഷനുള്ള ആറ് രീതിയിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഉയർന്ന വേരിയന്റിൽ ഡ്യുവൽ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റിൽ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ആൻട്രോയിഡ് ഓട്ടോ-ആപ്പിൾ കാർപ്ലേ സംവിധാനങ്ങൾക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം തുടങ്ങിയവയാണ് എക്സ്.യു.വി.700-ന്റെ അകത്തളം ഫീച്ചർ സമ്പന്നമാക്കുന്നത്.കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. കർട്ടൺ എയർബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്സ് സീറ്റ് മൗണ്ട്, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷ ശക്തമാക്കുന്നത്.

Related Articles

Back to top button