Auto
Trending

ബുക്കിങ്ങില്‍ കുതിച്ച് പാഞ്ഞ് മഹീന്ദ്ര XUV700

ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര അടുത്ത കാലത്തായി തൊട്ടതെല്ലാം പൊന്നാക്കിയുള്ള കുതിപ്പാണ് നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിമാസം എക്‌സ്.യു.വി.700-ന് മാത്രം ശരാശരി 9800 ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വാഹനം അവതരിപ്പിച്ച് ഇതിനോടകം 80,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്.മെയ് അവസാനം വരെയുള്ള കണക്ക് അനുസരിച്ച് 35,824 ഉപയോക്താക്കള്‍ക്കാണ് എക്‌സ്.യു.വി.700 കൈമാറിയിട്ടുള്ളത്.എക്‌സ്.യു.വി.700-യുടെ ബുക്കിങ്ങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 50,000 ആളുകളാണ് ഇത് ബുക്കുചെയ്തത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില കണക്കാക്കിയാല്‍ ഇത് ഏകദേശം 9500 കോടി രൂപയുടെ ഇടപാടാണെന്നാണ് വിലയിരുത്തുന്നത്.

എന്നാൽ ഇനി ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ 2024 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. ചിപ്പ് ക്ഷാമമാണ് വാഹനങ്ങളുടെ നിര്‍മാണത്തിനുണ്ടാകുന്ന കാലതാമസത്തിന് കാരണമായി മഹീന്ദ്ര പറയുന്നത്. എക്‌സ്.യു.വി.700-യില്‍ നല്‍കിയിട്ടുള്ള അഡ്രനോക്‌സ്,അഡാസ് പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്ക് നിരവധി ചിപ്പുകള്‍ ആവശ്യമാണെന്നും ചിപ്പുകള്‍ ലഭിക്കാന്‍ വൈകുന്നത് വാഹനങ്ങളുടെ നിര്‍മാണത്തില്‍ കാലതാമസമുണ്ടാക്കുന്നുവെന്നുമാണ് മഹീന്ദ്രയുടെ വാദം. അതിനാല്‍ തന്നെ മഹീന്ദ്രയുടെ എല്ലാ എസ്.യു.വികള്‍ക്കും ഉയര്‍ന്ന ബുക്കിങ്ങ് കാലവധി ഉണ്ടാകുന്നതെന്നും കമ്പനി അറിയിച്ചു.MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്.

Related Articles

Back to top button