Big B
Trending

കേരളത്തിൽ പ്രീമിയം പെട്രോള്‍ സെഞ്ചുറിയടിച്ചു

ഇന്ധനവില വർധന മടക്കമില്ലാതെ തുടരുമ്പോൾ തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്തെ വില. ഒപ്പം വയനാട് ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി.അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി.

Related Articles

Back to top button