
അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമിട്ട് മഹീന്ദ്രയുടെ പുതിയ സ്‌കോര്‍പിയോയുടെ വരവിന് ഔദ്യോഗികമായി സമയം കുറിച്ചു. സ്‌കോര്‍പിയോ എന്‍ എന്ന പേരില്‍ എത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടു.Z101 എന്ന കോഡ്‌നെയിമിലാണ് ഈ വാഹനം നിര്‍മിച്ചിരുന്നത്.പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും സ്‌കോര്‍പിയോ എന്‍ നിരത്തുകളില്‍ എത്തും. 4×4 സംവിധാനവും ഈ വാഹനത്തിലെ ഹൈലൈറ്റാകും. മഹീന്ദ്രയുടെ പുതിയ ലോഗോയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലാണ് സ്‌കോര്‍പിയോ എൻ.സ്‌കോര്‍പിയോ എന്‍ എന്ന പേരില്‍ പുതിയ മോഡല്‍ എത്തുമ്പോള്‍ നിലവിലുള്ള പതിപ്പ് സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ വിപണയില്‍ തുടരുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.ബോഡ് ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സ്‌കോര്‍പിയോ എന്‍ ഒരുങ്ങുന്നത്. പുറംമോടിയിലെ സ്‌റ്റൈലിങ്ങിലും അകത്തളത്തിലെ ഫീച്ചറുകളിലുമായി വരുത്തിയിട്ടുള്ള പുതുമകളാണ് റെഗുലര്‍ സ്‌കോര്‍പിയോയില്‍നിന്ന് പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ അകത്തളം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ ഒരുങ്ങും.ആറ് സ്ലാറ്റുകളും മധ്യഭാഗത്ത് ലോഗോയും നല്‍കിയുള്ള പുതിയ ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്ത് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ട്വിന്‍പോഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് എസ്.യു.വി. ഭാവം നല്‍കുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള 18 ഇഞ്ച് അലോയി വീല്‍, പുതിയ റിയര്‍വ്യൂ മിറര്‍, തുടങ്ങിയവ സ്‌കോര്‍പിയോ എന്നിന്റെ വശങ്ങളെയും വേറിട്ടതാക്കുന്നു.ഏറ്റവും പുതുമയുള്ള സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് സ്‌കോര്‍പിയോ എന്‍ വിപണിയില്‍ എത്തുന്നത്. ഇത് എസ്.യു.വി. ശ്രേണിയുടെ മാറ്റത്തിന്റെ മാറ്റത്തിന്റെ തുടക്കമാകുമെന്ന് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റ് ആര്‍.വേലുസ്വാമി അഭിപ്രായപ്പെട്ടു. മികച്ച ഡ്രൈവിങ്ങ് അനുഭവത്തിനൊപ്പം അതിശയിപ്പിക്കുന്ന പ്രകടനവും ഉറപ്പാക്കുന്നതിനായി പുതിയ ബോഡി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.