Auto
Trending

പുതിയ ബിഎംഡബ്ല്യു എക്സ് 3 വിപണിയിൽ

ആഡംബര എസ്‍യുവി എക്സ് 3യുടെ പുതിയ പതിപ്പുമായി ബിഎംഡബ്ല്യു ഇന്ത്യ.രണ്ടുമോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ അടിസ്ഥാന വകഭേദം എക്സ്ഡ്രൈവ് 30ഐ സ്പോർട്എക്സ് പ്ലസിന്റെ എക്സ്ഷോറൂം വില 59.90 ലക്ഷം രൂപയും എക്സ്ഡ്രൈവ് 30ഐ എം സ്പോർട്ടിന്റെ എക്സ്ഷോറൂം വില 65.90 ലക്ഷം രൂപയും എക്സ്ഡ്രൈവ് 30ഐ എം സ്പോർട്ടിന്റെ എക്സ്ഷോറൂം വില 65.90 ലക്ഷം രൂപയുമാണ്.മുൻമോഡലിനെക്കാൾ വലുപ്പം കൂടിയ കിഡ്നി ഗ്രിൽ, റീസ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാംപ്, മാറ്റങ്ങൾ വരുത്തിയ റിയർ ബംബർ, പുതിയ എൽഇഡി ടെയിൽ ലാമ്പ് എന്നിവയുണ്ട്. എം സ്പോർട്ട് വകഭേദത്തിൽ വലുപ്പം കൂടിയ എയർ ഇൻലെറ്റുകളും 19 ഇഞ്ച് അലോയ് വീലുകളുമുണ്ട്. ജെസ്റ്റർ കൺട്രോളോടൂ കൂടിയ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ എക്സ്3യിൽ.കൂടാതെ സ്പോർട്ടിയർ സ്റ്റിയറിങ് വീലുകൾ, പനോരമിക് സൺറൂഫ്, പഡിൽ ലാംപ്, അംബിയന്റ് ലൈറ്റിങ്, 3 സോൺ എസി,അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവയുമുണ്ട്. രണ്ടു ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. 244 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

Related Articles

Back to top button