Auto
Trending

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോഡലാകാനൊരുങ്ങി KUV100

ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. ഈ പദ്ധതിക്ക് കീഴില്‍ മഹീന്ദ്രയില്‍ നിന്ന് ആദ്യം നിരത്തുകളില്‍ എത്തുന്ന ഇലക്ട്രിക് മോഡല്‍ കെ.യു.വി. 100 ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2022-ന്റെ അവസാനത്തോടെ ഇലക്ട്രിക് കരുത്തിലെ കെ.യു.വി. 100 നിരത്തുകളില്‍ എത്തിയേക്കും.2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇ.കെ.യു.വി.100 ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ തന്നെ 8.25 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കാനും മഹീന്ദ്ര പദ്ധതി ഒരുക്കിയിരുന്നു. എന്നാല്‍, വാഹനത്തിന്റെ റേഞ്ച് സംബന്ധിച്ച് അനിശ്ചിതത്വം തുടര്‍ന്നിരുന്നതിനാല്‍ അവതരണവും നീണ്ടുപോകുകയായിരുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉറപ്പായതിന് പിന്നാലെയാണ് ഈ വാഹനം എത്തിക്കാന്‍ ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, കെ.യു.വി.100 എന്ന റെഗുലര്‍ മോഡല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്ന സാഹചര്യത്തില്‍ ഈ മോഡലിന് ഇ ടു ഒ എന്ന പേരില്‍ അവതരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇലക്ട്രിക് വാഹനശ്രേണിയിലും മത്സരങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും 10 ലക്ഷം രൂപയില്‍ താഴെ വിലയിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വില കുറവുള്ള വാഹനം എന്ന ഖ്യാതി മഹീന്ദ്രയുടെ കെ.യു.വി. 100 ഇലക്ട്രിക് മോഡലിന് സ്വന്തമാകും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ഇലക്ട്രിക് വാഹനങ്ങളുടെ ഗവേഷണവും നിര്‍മാണവും ലക്ഷ്യമിട്ട് 2021-ല്‍ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (എം.ഇ.എ.എല്‍) എന്ന അനുബന്ധ കമ്പനിക്ക് മഹീന്ദ്ര രൂപം നല്‍കിയിരുന്നു. ഇലക്ട്രിക് എസ്.യു.വികള്‍ക്കുള്ള പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനായി 3000 കോടി രൂപയുടെ നിക്ഷേപമാണ് ഈ കമ്പനിയില്‍ നടത്തുതയെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ കമ്പനിയുടെ നിര്‍മാണത്തിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വരുന്ന മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരത്തുകളില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button