Tech
Trending

വാട്സാപ്പ് ഗ്രൂപ്പുകളിൽ വൻ മാറ്റം വരുന്നു

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ മിക്കവർക്കും നിരവധി ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്കെല്ലാം പരസ്പരം എല്ലാവരുടെയും നമ്പറുകൾ ലഭിക്കുകയും ചെയ്യും. എന്നാൽ ഇതിനൊരു പരിഹാരം വരുന്നുവെന്ന് റിപ്പോർട്ട്. ഗ്രൂപ്പുകളിൽ നിന്ന് ഒരാൾക്കും മറ്റുള്ളവരുടെ നമ്പർ കാണാൻ സാധിക്കില്ല, പകരം പേര് ആയിരിക്കും കാണിക്കുക. ടെലഗ്രാം ഗ്രൂപ്പുകളില്‍ ഇപ്പോൾ തന്നെ ഈ ഫീച്ചർ ലഭ്യമാണ്.ഫോൺ നമ്പറുകൾക്ക് പകരം ഉപയോക്താവ് നൽകുന്ന പേരായിരിക്കും കാണിക്കുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാലും ഫോൺ നമ്പറുകൾക്ക് പകരം പേരുകളാകും കാണിക്കുക.വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ്പിൽ വൈകാതെ തന്നെ ഈ ഫീച്ചർ വരുമെന്നാണ്. വാട്സാപ്പിന്റെ ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലേക്കും ഈ ഫീച്ചർ കൊണ്ടുവരും.സ്വീകർത്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയുന്നത് എളുപ്പമാക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ഗുണം. വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പായ 2.23.5.12 ൽ ഈ ഫീച്ചർ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസിന്റെ 23.5.0.73 പതിപ്പിലും ഈ ഫീച്ചറുകൾ ലഭിച്ചേക്കും. പരീക്ഷണങ്ങൾക്ക് ശേഷം പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും.

Related Articles

Back to top button