Auto
Trending

എക്‌സ്.യു.വി.100 വിപണിയിൽ എത്തിക്കാനൊരുങ്ങി മഹീന്ദ്ര

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ ടാറ്റ മോട്ടോഴ്‌സ് സ്വൈര്യ വിഹാരം നടത്തുന്ന ശ്രേണിയാണ് മൈക്രോ എസ്.യു.വി. എന്നാൽ ഈ സെഗ്മെന്റിലേക്കാണ് ഹ്യുണ്ടായി എക്സ്റ്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ത്രികോണ മത്സരം ഉറപ്പാക്കാന്‍ മഹീന്ദ്രയും ഈ സെഗ്മെന്റില്‍ എത്തുമെന്നാണ് വിവരം. ഇത് അഭ്യൂഹമല്ലെന്ന് തെളിയിച്ച് പരീക്ഷണയോട്ട ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയ വാഹനത്തില്‍ ഹെഡ്‌ലാമ്പും ഇന്റിക്കേറ്ററും താത്കാലിക നമ്പര്‍ പ്ലേറ്റും മാത്രമാണ് മുഖഭാവത്തില്‍ തെളിയുന്നത്. പിന്നില്‍ താത്കാലികമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പിനൊപ്പം താത്കാലിക നമ്പറും നല്‍കിയിട്ടുണ്ട്. പിന്നിലെ ബമ്പറില്‍ നല്‍കിയിട്ടുള്ള റിഫ്‌ളക്ഷന്‍ സ്ട്രിപ്പും തെളിഞ്ഞ് കാണാം. അതിനൊപ്പം മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.300-നെക്കാള്‍ വലിപ്പം കുറവാണെന്നുള്ളതുമാണ് മൈക്രോ എസ്.യു.വി സെഗ്മെന്റിലേക്ക് എത്തുന്ന മോഡലാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ഇപ്പോള്‍ നിരത്തുകളിലുള്ള മൈക്രോ എസ്.യു.വികള്‍ക്ക് മുമ്പ് കെ.യു.വി.100 എന്ന മോഡലിനെ ഈ ശ്രേണിയില്‍ എത്തിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ഈ വാഹനത്തിന്റെ പകരക്കാരന്‍ ആയിരിക്കും പുതിയ മോഡലെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര യു.കെയില്‍ പ്രദര്‍ശനത്തിനെത്തിച്ച ഇലക്ട്രിക് കാറിന്റെ ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എന്നാല്‍, ഇത് ഇലക്ട്രിക് വാഹനമല്ലെന്ന കൃത്യമായ സൂചനയും വാഹനം നല്‍കുന്നുണ്ട്. ഇ20 ഫ്യുവല്‍ എന്ന സ്റ്റിക്കര്‍ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ചിരിക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്. ഈ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിലയിരുത്തല്‍. 2024-ല്‍ മഹീന്ദ്ര എത്തിക്കുന്ന വാഹനമായിരിക്കും എക്‌സ്.യു.വി.100 എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button