Auto
Trending

മഹീന്ദ്രയും ഫോഡുമായി കൂട്ടുകെട്ടില്ല

ഫോഡ്-മഹീന്ദ്ര കൂട്ടുകെട്ട് ചർച്ചകൾ അവസാനിപ്പിച്ചു. ഒരു വർഷത്തിലധികമായി ഈ കൂട്ടുകെട്ട് സംബന്ധിച്ച നിരവധി ചർച്ചകളിലായിരുന്നു ഇരുകമ്പനികളും. 2017 ൽ പ്രഖ്യാപിച്ച് 2019 ഒക്ടോബറിൽ ഒപ്പിട്ട കരാറിൻറെ കാലാവധി ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുകമ്പനികളും തമ്മിലുള്ള കൂട്ടുകെട്ട് ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചത്.


ഇക്കഴിഞ്ഞ ഡിസംബർ 31ന് കാലാവധി അവസാനിച്ച കരാർപ്രകാരം മഹീന്ദ്രയുമായി സഹകരിച്ച് സംയുക്ത സംരംഭമായി മുന്നോട്ടു പോകാനായിരുന്നു ഫോഡിന്റെ ശ്രമം. ഈ സംയുക്ത സംരംഭത്തിൽ 51 ശതമാനം ഓഹരി മഹീന്ദ്രയും 49 ശതമാനം ഓഹരി ഫോഡും കൈവശം വയ്ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ രാജ്യാന്തരവിപണിയിലെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇരുകമ്പനികളും കൂട്ടുകെട്ടിൽ നിന്ന് പിന്മാറിയത്. ഫോഡ് ഇന്ത്യ സ്വതന്ത്ര കമ്പനിയായി മുന്നോട്ടുപോകും. കൂട്ടുകെട്ട് ഉപേക്ഷിച്ചെങ്കിലും മുൻധാരണപ്രകാരം ഇരുകമ്പനികളും ചേർന്ന് വാഹനങ്ങൾ നിർമ്മിക്കുമെന്നും ഭാവിയിലെ വാഹനങ്ങൾ നിർമ്മിക്കുന്നതിനായി കരാറിലേർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button