Tech
Trending

ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോണ്‍ മസ്‌ക്

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിന്റെ തനത് രൂപത്തെ അടിമുടി പൊളിച്ചെഴുതുന്ന മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രസിദ്ധമായ ട്വിറ്ററിന്റെ ലോഗോ മാറ്റി സ്ഥാപിച്ചിരിക്കുകയാണ് മസ്‌ക്. പക്ഷിയുടെ ചിത്രമായിരുന്ന ട്വിറ്ററിന്റെ ലോഗോ മാറ്റി പകരം ഒരു നായയുടെ ചിത്രം സ്ഥാപിച്ചിരിക്കുകയാണ് മസ്‌ക്.ജനപ്രിയമായ ഡോജ് കോയിന്‍ (Dogecoin) എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ചിഹ്നമായി നല്‍കിയിരുന്ന ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററിന് നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ ഹോം പേജിലെ ഇടത് ഭാഗത്ത് മുകളിലുണ്ടായിരുന്ന പക്ഷിയുടെ ലോഗോയും മാറ്റി പകരം നായയുടെ ചിത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു മീമും (meme) മസ്‌ക് പങ്കുവെച്ചു. ഇതോടൊപ്പം മുമ്പൊരിക്കല്‍ ഒരു ഉപഭോക്താവ് മസ്‌കിനോട് ട്വിറ്റര്‍ വാങ്ങാനും എന്നിട്ട് പക്ഷിയുടെ ലോഗോ മാറ്റി ഡോജ് ലോഗോ വെക്കാനും നിര്‍ദേശിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ‘വാക്കുപാലിച്ചു’ എന്ന കുറിപ്പോടെ മസ്‌ക് പങ്കുവെച്ചു.

Related Articles

Back to top button