Tech
Trending

നോക്കിയ സി21 പ്ലസ് ഇന്ത്യയിലെത്തി

ജനപ്രിയ സി സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ദൈനംദിന പ്രവര്‍ത്തങ്ങളില്‍ പ്രയോജനകരമാവുന്ന വിധത്തില്‍ സവിശേഷതകള്‍ വിപുലീകരിച്ചാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.ആകര്‍ഷകമായ രൂപവും ഭാവവും നല്‍കിയാണ് നോക്കിയ സി21 പ്ലസ് വരുന്നത്. 5050 എംഎച്ച്എ ബാറ്ററി മൂന്ന് ദിവസത്തെ ലൈഫാണ് നല്‍കുന്നത്. ഇത് കൂടുതല്‍ നേരം കണക്റ്റ് ചെയ്തിരിക്കാനും, വളരെയേറെ കാര്യങ്ങള്‍ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. ഇന്നര്‍ മെറ്റല്‍ ചേസിസും, ടഫന്‍ഡ് കവര്‍ ഗ്ലാസും പിന്തുണയ്ക്കുന്നതാണ് ഫോണിന്‍റെ ബോഡി. അഴുക്ക്, പൊടി, വെള്ളം എന്നിവയില്‍ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിങും ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) ആണ് നോക്കിയ സി21 പ്ലസിലുള്ളത്. മികച്ച ഡ്യുവല്‍ ക്യാമറ എച്ച്ഡിആര്‍ സാങ്കേതികവിദ്യയുള്ള 13 എംപി ഡ്യുവല്‍ ക്യാമറ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ അതേമികവോടെ പകര്‍ത്താന്‍ സഹായിക്കും. പോര്‍ട്രെയ്റ്റ്, പനോരമ, ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത മോഡുകള്‍ പ്രൊഫഷണല്‍ രൂപത്തിലുള്ള ഫോട്ടോകള്‍ പകര്‍ത്തുന്നതിനും സഹാകരമാവും. ഡാര്‍ക്ക് സിയാന്‍, വാം ഗ്രേ എന്നീ നിറങ്ങളില്‍ നോക്കിയ സി21 പ്ലസ് ഇന്ത്യയില്‍ ലഭ്യമാണ്. 3/32 ജിബി വേരിയന്‍റിന് 10,299 രൂപയും, 4/64ജിബി വേരിയന്‍റിന് 11,299 രൂപയുമാണ് വില. റീട്ടെയില്‍, ഇ-കൊമേഴ്സ്, നോക്കിയ വെബ്സൈറ്റില്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം.

Related Articles

Back to top button