Auto
Trending

ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുമായി ഇന്ത്യൻ കമ്പനി

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനവും പ്രാധാന്യവും ദിനംപ്രതി വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിന്നൊരു ഇലക്ട്രിക് കാർ നിരത്തുകളിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പായ പ്രവീഗ്. എക്സ്റ്റിങ്ഷൻ എകെ1 എന്നാണ് കമ്പനി പുതുതായി വിപണിയിലെത്തിക്കാനൊരുങ്ങുന്ന പ്രീമിയം ഇലക്ട്രിക് കാറിന് നാമകരണം ചെയ്തിരിക്കുന്നത്.


സിദ്ധാർത്ഥ് ബാഗ്രി, രാം ദ്വിവേദി, ധവാൻ വിനായക് എന്നിവർ നയിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനിയാണ് പ്രവീഗ്. ഇന്ത്യയിൽ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാൾ ഉയർന്ന റേഞ്ചിലാണ് ഈ വാഹനമെത്തുന്നത്. നാലു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ടു ഡോർ പ്രീമിയം വാഹനമായ എക്സ്റ്റിങ്ഷൻ എകെ1ന് ഒറ്റ ചാർജിൽ 504 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. ഒപ്പം 5.4 സെക്കൻഡിൽ പൂജ്യത്തിൽ നിന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 196 കിലോമീറ്ററാണ്. 180 kw പവറും 2400 nm ടോർക്കും സൃഷ്ടിക്കാൻ വാഹനത്തിൻറെ മോട്ടോറിന് സാധിക്കും. വളരെ വേഗത്തിൽ ചാർജിങ് സാധ്യമാക്കുന്നു എന്നതാണ് വാഹനത്തിൻറെ പ്രധാന പ്രത്യേകത. ഫാസ്റ്റ് ചാർജ് ഉപയോഗിച്ച് 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Related Articles

Back to top button