
എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്സിനെ എച്ച്എസ്ബിസി അസറ്റ് മാനേജുമെന്റ്(ഇന്ത്യ) ഏറ്റെടുത്തു. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്സിന്റെ ഉടമസ്ഥതയിലുള്ള എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ഇതോടെ എച്ച്എസ്ബിസിയുടേതായി.3,500 കോടി (425 മില്യണ്‍ ഡോളര്‍) രൂപയുടേതാണ് ഇടപാട്.എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ സ്പോണ്‍സര്‍ഷിപ്പ്, ട്രസ്റ്റിഷിപ്പ്, മാനേജുമെന്റ്, അഡ്മിനിസ്ട്രേഷന് എന്നിവ ഇനി എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്ക്കറ്റസിന്റെ(ഇന്ത്യ) ഭാഗമാകും. എച്ച്എസ്ബിസി അസ്റ്റ് മാനേജുമെന്റ്(ഇന്ത്യ)എന്നപേരിലാകും പുതിയ കമ്പനി അറിയപ്പെടുക.നിലവില്‍ എല്‍ ആന്‍ഡ് ടിയുടെ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ എച്ച്എസ്ബിസിലേയ്ക്ക് മാറ്റുകയോ എച്ച്എസ്ബിസിയുടെ ഫണ്ടുകളുമായി ലയിപ്പിക്കുകയോ ചെയ്യും.മാറ്റം ഇതിനകം പ്രാബല്യത്തിലായി. ഒരേ കാറ്റഗറിയില്‍ ഒന്നില്‍ കൂടുതല്‍ ഫണ്ടുകള്‍ ഒരു ഫണ്ടുകമ്പനിയുടെ കീഴില്‍ പാടില്ലെന്ന സെബിയുടെ നിര്‍ദേശ പ്രകാരം 15 സ്കീമുകളാണ് ലയിപ്പിച്ചത്.