Tech

മൈക്രോമാക്സിന്റെ പുത്തൻ ഫോണുകൾ വിപണിയിൽ എത്തി

ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സിന്റെ പുത്തൻ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻ നോട്ട് 1,ഇൻ 1ബി എന്നീ രണ്ട് പുത്തൻ മോഡലുകളാണ് അവതരിപ്പിച്ചത്. നവംബർ 24 മുതൽ വിൽപനയ്ക്കെത്തുന്ന ഈ മോഡലുകൾ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാകും.

ഇൻ നോട്ട് 1

6.67 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എൽസിഡി പാനൽ,21:9 വീക്ഷണനുപാദം, 480 നൈറ്റ് ബ്രൈറ്റ്നെസ്സ് എന്നിവയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4ജിബി+128 ജിബി സ്റ്റോറേജ് വേരിയന്റിലെത്തുന്ന ഫോണിന് 10,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകുന്ന മിഡ്റേഞ്ച് ചിപ്സെറ്റായ മീഡിയോ ടെക് ജി 85Socയാണ് ഫോണിന് കരുത്തു പകരുന്നത്. 5എംപി അൾട്രാ വൈഡ് ഷൂട്ടർ, 2 എംപി മൈക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന 48 എംപി ക്വാഡ് ഐഎം ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. സെൽഫികൾക്ക് വീഡിയോകളുകൾക്കുമായി 16 നബി സെൽഫി ഷൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 10 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎച്ച് ബാറ്ററിയാണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്.

ഇൻ 1ബി

6.52 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, മുൻ ക്യാമറയിൽ നൽകുക്കുന്ന ചെറിയ വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവ ഈ ഫോണിന് നൽകിയിട്ടുണ്ട്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലെത്തുന്ന ഫോണിന്റെ 4ജിബി+ 64 ജി ബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയും 2ജിബി+32 ജിബി സ്റ്റോറേജ് വേരിയന്റിന് 6999 രൂപയുമാണ് വില. ഗ്രീൻ, പർപ്പിൾ, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജോഡിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ സെൻസറുമുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. രണ്ടു വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 എംഎച്ച് ബാറ്ററി പാക്കണ് ഫോണിൽ നൽകിയിരിക്കുന്നത്.

Related Articles

Back to top button