Big B
Trending

വീണ്ടും പാചക വാതക വില വർധന

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന. ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറുകൾക്ക് പലതവണ വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഗാർഹിക സിലിണ്ടറിന് വില ഉയര്‍ത്തിയത്.ഗാർഹിക പാചകവാതക വില അവസാനമായി വർദ്ധിപ്പിച്ചത് മാർച്ച് 22 നാണ്, വില 50 രൂപ വർധിപ്പിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ ഗാ‍ര്‍ഹിക സിലിണ്ടറിൻെറ വിലയിൽ വർധനയുണ്ടായിരുന്നില്ല.ഇതോടെ കൊച്ചിയിൽ 14.6 കിലോഗ്രാം സിലിണ്ടറിന് 1,006.50 രൂപയായി വില ഉയര്‍ന്നു. 956.50 രൂപയായിരുന്ന വിലയാണ് കുത്തനെ ഉയര്‍ന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയെ തുടര്‍ന്നാണ് പാചക വാതക വില വര്‍ധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് കാരണം.വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 2,359 രൂപയാണ് . 103 രൂപയാണ് വില വര്‍ധിപ്പിച്ചത്. നാല് മാസത്തിനിടെ 165 രൂപയാണ് വര്‍ധന.

Tags

Related Articles

Back to top button
Close
Close