
രാജ്യത്ത് വീണ്ടും പാചകവാതക വിലവർദ്ധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്.വ്യാഴാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ധന വില 801 രൂപയായി ഉയർന്നു.

ഈ പുതിയ വർദ്ധനവിനു മുൻപ് ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. ഡിസംബറിന് ശേഷം മാത്രം ഇത് നാലാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനും ഡിസംബർ 14നും ഫെബ്രുവരി 16നും 50രുപ വീതമായിരുന്നു വില വർധിച്ചത്.