Big B
പാചകവാതക വില വീണ്ടും കൂടി

രാജ്യത്ത് പാചകവാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി.ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പാചകവാതകത്തിന് കൂടിയത് 100 രൂപ. 701 രൂപയാണ് പുതിയ വില. പുതുക്കിയ നിരക്ക് ഇന്നു മുതൽ നിലവിൽ വന്നു.

ഗാർഹിക സിലിണ്ടറുകൾക്കു പുറമേ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾക്കും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകൾക്ക് 27 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് വില 1319 രൂപയായി. ഈ മാസം ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക വില ഉയരുന്നത്. ഈ മാസം രണ്ടിനായിരുന്നു ഇതിനു മുൻപ് വില കൂട്ടിയത്.