
പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിച്ചു.ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപമാണ് വർധിപ്പിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 826 രൂപ,1618 രൂപ എന്നിങ്ങനെയായി.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വർധിക്കുന്നത്. 5 ദിവസത്തിനിടെ മാത്രം 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയിൽ മാത്രം 100 രൂപയുടെ വർധനവുണ്ടായി. ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ 200 രൂപയും വർധിച്ചു.ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് എൽപിജി വിലയും ക്രമാതീതമായി വർദ്ധിപ്പിക്കുന്നത്.