Tech
Trending

ലൈവ് ടിവി സ്ട്രീമിങ് ഇന്ത്യയിലവതരിപ്പിച്ച് ആമസോൺ ഫയർ ടിവി

ആമസോൺ ഫയർ ടിവി ഉപഭോക്താക്കൾക്ക് ഇനി ഇന്ത്യയിൽ ലൈറ്റ് ടിവി സ്ട്രീമിങ് ചെയ്യാൻ സാധിക്കും. ടെലിവിഷനിലെ നാവിഗേഷൻ പാനലിലെ ലൈവ് ടാബ് നിലവിൽ പ്രവർത്തിക്കുന്ന ഷോ, ദിവസം മുഴുവൻ വരാനിരിക്കുന്ന പരിപാടികൾ എന്നിവ സംബന്ധിച്ച കൃത്യമായ ഗൈഡ് ലൈൻസ് ഉപഭോക്താവിനു നൽകുന്നു. നിലവിലെ ഉപഭോക്താക്കൾക്ക് അ ഈ സവിശേഷത ഇന്നുമുതൽ ലഭിച്ചുതുടങ്ങും. മാത്രമല്ല പുതിയ ഉപഭോക്താക്കൾക്ക് വരും ആഴ്ചകളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും.

ഇന്ത്യയിലെ ഫയർ ടിവി, ഫയർ ടിവി എഡിഷൻ ഉപഭോക്താക്കൾക്കാണ് ഈ പുതിയ ലൈറ്റ് ടാബ് ലഭിക്കുക. പുതിയ ഉപഭോക്താക്കൾക്ക് ഡിവൈസ് ആക്ടിവേഷനു ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ആമസോൺ തുടക്കത്തിൽ സോണിലിവ്, വൂട്ട്, ഡിസ്കവറി+, നെക്സ്ജി ടിവി എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ചാനലുകളാകും ലൈവ് ടാബിൽ ദൃശ്യമാവുക. ഒപ്പം സീ5 നിന്നുള്ള ഉള്ളടക്കവും സംയോജിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് സോണി സബ് എച്ച് ഡി, കളേഴ്സ് എച്ച് ഡി, സെറ്റ് എച്ച് ഡി, നിക്ക് എച്ച് ഡി+, ദംഗൽ, ഡി ഡി നാഷണൽ, ന്യൂസ് 18 ഇന്ത്യ, എം ടി വി ബീറ്റ്സ് എച്ച് ഡി, സോണി ബിബിസി എർത്ത് എച്ച് ഡി, ഡിസ്കവറി, മർത്തി ടിവി മ്യൂസിക് എന്നിവയുൾപ്പെടെയുള്ള തൽസമയ ചാനലുകൾ ആക്സസ് ചെയ്യാൻ സാധിക്കും. ഒപ്പം സീ ടിവി, സീ സിനിമ, സീ ന്യൂസ് എന്നിവയും ഈ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ലൈവ് ടിവിക്ക് പുറമേ ഫയർ ടിവി ഹോം സ്ക്രീനിൽ ഉപഭോക്താക്കൾക്ക് പുതിയ ഓൺ നൗ റോയും ലഭിക്കുന്നു. ഇത് സബ്സ്ക്രൈബ് ചെയ്ത അപ്ലിക്കേഷനുകളിൽ നിന്ന് തൽസമയം ഉള്ളടക്കം കണ്ടെത്തുന്നതും ബ്രൗസ് ചെയ്യാന്നതും ആക്സിസ് ചെയ്യുന്നതും എളുപ്പമാക്കുന്നു. സംയോജിത അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തു സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ മാത്രമേ പുതിയ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ആക്സസ് ചെയ്യാനാകൂ.

Related Articles

Back to top button