
ഓണ്‍ലൈനിൽ പഠിക്കുന്ന കുട്ടികള്‍ക്കും വര്‍ക്ക്-ഫ്രം-ഹോം ജീവനക്കാര്‍ക്കും സഹായവുമായി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന മോഡങ്ങള്‍ക്കും റൗട്ടറുകള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന സവിശേഷ യുപിഎസ് വികസിപ്പിച്ചാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലയണ്‍ പവര്‍ സൊല്യൂഷന്‍സ് ശ്രദ്ധേയരാകുന്നത്.

വ്യോമസേനയില്‍ റേഡിയോ ടെക്നീഷ്യനായിരുന്ന ഏലൂര്‍ സ്വദേശി എം.ആർ. രഞ്ജിത്താണ് ഈ ഉല്‍പന്നത്തിനു പിന്നില്‍. ഇടയ്ക്കിടെ കറന്റ് പോവുകയും വോള്‍ട്ടേജ് വ്യതിയാനം നേരിടുകയും ചെയ്യുമ്പോള്‍ മോഡത്തിന്റേയും റൗട്ടറിന്റേയും പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാറുണ്ട്. ഈ സമയം ഇന്റർനെറ്റ് തടസപ്പെടുന്നത് ക്ലാസുകളെയൊ മീറ്റിങ്ങുകളെയോ ബാധിക്കാനിടയുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് കയ്യിലൊതുങ്ങുന്ന യുപിഎസ് വികസിപ്പിച്ചെടുത്തതെന്ന് രഞ്ജിത് പറഞ്ഞു.വൈദ്യുതി നിലച്ചാലും മോഡത്തിനാവശ്യായ 12 വോള്‍ട്ട് വൈദ്യുതി ചുരുങ്ങിയത് 4 മണിക്കൂര്‍ നേരം നല്‍കാന്‍ ലയണ്‍ യുപിഎസിന് സാധിക്കുമെന്ന് രഞ്ജിത് പറയുന്നു. ബാറ്ററി മാനേജ്‌മെന്റിന് ഉപയോഗിക്കുന്ന ഇന്റലിജന്റ് ചാര്‍ജിങ് കണ്‍ട്രോള്‍ സിസ്റ്റമാണ് ലയണ്‍ യുപിഎസുകളുടെ സവിശേഷത. ചാര്‍ജ് കൂടുതലായാലും കുറഞ്ഞുപോയാലും നിയന്ത്രിക്കുന്നതിലൂടെ ബാറ്ററിയുടെ സുസ്ഥിരത ഇത് ഉറപ്പുവരുത്തും. ഒരു വര്‍ഷം വാറന്റിയുമുണ്ട്. 2000 രൂപയാണ് ചില്ലറ വില്‍പന വിലയെങ്കിലും ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.ആദ്യഘട്ടത്തില്‍ www.lionpowers.com എന്ന സൈറ്റിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ചാണ് വിപണനം ചെയ്യുന്നത്. ആദ്യവര്‍ഷം 1 ലക്ഷം ലയണ്‍ യുപിഎസുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിപണനച്ചുമതലയുള്ള ബിസിനസ് പങ്കാളി പി.കെ. അഭയ്കുമാര്‍ പറഞ്ഞു.