
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി 8.62ശതമാനം നഷ്ടത്തില്‍ 867.20 രൂപ നിലവാരത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തു. അലോട്ട്‌മെന്റ് തുകയായ 949 രൂപയില്‍നിന്ന് 81.80 രൂപയാണ് നഷ്ടം. എന്‍എസ്ഇയിലാകട്ടെ 8.11ശതമാനം താഴ്ന്ന് 872 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിങ്.കുതിക്കുന്ന പണപ്പെരുപ്പവും വര്‍ധിക്കുന്ന പലിശ നിരക്കും മൂലം വിപണി അസ്ഥിരമായിരിക്കുന്ന സമയത്തായതിനാലാണ് എല്‍ഐസിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയത്.രാവിലെ 10.25ഓടെ 903 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില തിരിച്ചുകയറുകയുംചെയ്തു. അതായത് 4.70ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.പ്രാരംഭ ഓഹരി വില്പനയിലൂടെ 3.5ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ആഗോളതലത്തില്‍ സൂചികകള്‍ തകര്‍ച്ച നേരിട്ടപ്പോഴും എല്‍ഐസിയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആറിരട്ടിയോളം അപേക്ഷകള്‍ ലഭിച്ചു. പോളിസി ഉടമകള്‍ക്കുനീക്കിവെച്ച ഓഹരികള്‍ക്കാകട്ടെ മൂന്നിരട്ടിയും.