
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റ് ലാഭമെടുത്തതിലൂടെ എല്‍ഐസി നേടിയത് 42,000 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17ശതമാനം അധികനേട്ടമാണ് ഈയിനത്തില്‍ കമ്പനി സ്വന്തമാക്കിയത്. 36,000 കോടി രൂപയായിരുന്ന മുന്‍വര്‍ഷം ഓഹരിയില്‍നിന്ന് ലഭിച്ച ആദായം.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഐസിയുടെ മാനേജിങ് ഡയറക്ടര്‍ രാജ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെതന്നെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ എല്‍സിക്ക് നിലവില്‍ 42 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയാണുള്ളത്. ഇതില്‍ 25ശതമാനവും രാജ്യത്തെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്.2022 സാമ്പത്തികവര്‍ഷം എല്‍ഐസിയുടെ അറ്റാദായം 4,043.12 കോടി രൂപയാണ്. മുന്‍വര്‍ഷമാകട്ടെ 2,900.57 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലാകട്ടെ 2,372 കോടിയായിരുന്നു അറ്റദായം. കമ്പനിയുടെ പ്രീമിയമിനത്തിലുള്ള വരുമാനം 18ശതമാനം വര്‍ധിച്ച് 1.44 ലക്ഷം കോടി രൂപയായി. ഓഹരിയൊന്നിന് 1.5 രൂപയാണ് കമ്പനി ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ളത്.