Big B
Trending

എല്‍.ഐ.സി: ഓഹരിയൊന്നിന് 400-600 രൂപ നിശ്ചയിച്ചേക്കും

ഐപിഒ വില്പനയ്ക്കൊരുങ്ങുന്ന പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കിൽ നിശ്ചയിച്ചേക്കും. പെയ്ഡ് അപ്പ്(നിക്ഷേപകരിൽനിന്ന് സമാഹരിക്കുന്ന മുലധനം)ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. എന്നാൽ കമ്പനിയുടെ മൊത്തംമൂല്യം 10-15 ലക്ഷം കോടിയുമായിരിക്കും.

നിലവിലെ കുറഞ്ഞ മൂലധനപ്രകാരം ലിസ്റ്റിങ് സുഗമമാക്കുന്നതിനുള്ള കോർപ്പറേഷന്റെ അംഗീകൃത മൂലധനമായിരിക്കും 25,000 കോടി രൂപ. 10 രൂപ മുഖവിലയുള്ള 2,500 കോടി ഓഹരികളുടെ മൊത്തം മൂലധനമായിരിക്കുമിത്.മൂലധന അടിത്തറ നിലവിലെ 100 കോടിയിൽനിന്ന് 25,000 കോടി രൂപയായി ഉയർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. എൽഐസിയിലുള്ള സർക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യൻ നേരത്തെ സൂചനനൽകിയിരുന്നു. സുബ്രഹ്മണ്യന്റെ വിലയിരുത്തൽ പ്രകാരം 12.85-15 ലക്ഷംകോടി രൂപയാണ് കമ്പനിയുടെ ഏകദേശമൂല്യം. ഇവകണക്കിലെടുക്കുമ്പോഴാണ് ഓഹരിയൊന്നിന് 400നും 600നും ഇടിയിലാകും വിലനിശ്ചയിക്കുകയെന്ന അനമാനത്തിലെത്തിയത്.

Related Articles

Back to top button