Big B
Trending

എൽഐസിയുടെ 25 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി സർക്കാർ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ( എൽഐസി) 25 ശതമാനം വരെ ഓഹരികൾ കൾ ഒന്നോ അതിലധികമോ തവണ വിൽക്കാൻ സാധ്യത. ഇതിലൂടെ റിട്ടെയിൽ നിക്ഷേപകർക്ക് ബോണസും ഐപിഒ കിഴിവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളായ സെബി, ഐആർഡിഎ, എൻഐടിഐ എന്നിവയ്ക്ക് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് എൽഐസി ഓഹരി വില്പനക്കുള്ള കരട് ക്യാബിനറ്റ് കുറുപ്പ് നൽകിയിട്ടുണ്ട്. ഒന്നോ അതിലധികമോ തവണയായി എൽഐസിയിലെ സർക്കാർ ഓഹരി പങ്കാളിത്തം 100 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ൽഐസിയുടെ ഐപിഒ ഈ സാമ്പത്തിക വർഷം സർക്കാറിന്റെ ബജറ്റ് ഓഹരി വിൽപനയിൽ 2.10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020- 21 ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എൽഐസിയിലെ ഓഹരിയുടെ ഒരു ഭാഗം ഐപിഒ വഴി വിൽക്കുവാനുള്ള സർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ കമ്പനി ലിസ്റ്റ് ചെയ്യുകയും സാമ്പത്തിക വിപണിയിലേക്ക് പ്രവേശനം നൽകുകയും അതിന്റെ മൂല്യം അൺലോക്ക് ചെയ്യുകയും ചെയ്യും. ചില്ലറ നിക്ഷേപകർക്ക് അങ്ങനെ സൃഷ്ടിച്ച സ്വത്തിൽ പങ്കാളിയാകാനും ഇതിലൂടെ അവസരം ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button