
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളൾക്കിടയിലും വൻനേട്ടം കൊടുത്തിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഇക്കഴിഞ്ഞ ഡിസംബർ 31 വരെ 32,000 കോടി രൂപയാണ് എൽഐസി നേടിയ ലാഭം. കഴിഞ്ഞ വർഷം ആകെ വാങ്ങിയത് 52,883 കോടി രൂപയുടെ ഓഹരിയാണ്. എന്നാൽ 60,958 കോടി രൂപയുടെ ഓഹരിയാണ് ഇക്കൊല്ലം ഇതുവരെ വിറ്റഴിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേകാലയളവിൽ 18,553 കോടി രൂപ മാത്രമായിരുന്നു എൽഐസിയുടെ ലാഭം. വ്യക്തിഗത പോളിസികളിലെ ആദ്യവർഷ പ്രീമിയം വരുമാനത്തിൽ ഇക്കൊല്ലം ഇതുവരെ മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. പോളിസികളുടെ എണ്ണത്തിൽ വിപണിവിഹിതം 71 ശതമാനത്തിലധികമാണ്. ഡിസംബറിൽ മാത്രം കണക്കെടുത്താൽ ഇത് 75.6 ശതമാനത്തിലധികമാണ്.