
കാലാവധി പൂർത്തിയാക്കിയ പോളിസി തുകനൽകുന്നതിനുള്ള നടപടിക്രമങ്ങൾ എൽ.ഐ.സി ലളിതമാക്കി.ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി പോളിസി രേഖകൾ സമർപ്പിക്കാം.പോളിസി എടുത്ത ശാഖയിൽതന്നെ എത്തിയാൽമാത്രമാണ് ഇതുവരെ പണംകൈമാറിയിരുന്നത്.

പോളിസി എടുത്ത ശാഖയിൽനിന്നുതന്നെയാകും മെച്യൂരിറ്റി തുക അനുവദിക്കുക. ഇത് ഡിജിറ്റലായി കൈമാറുന്നതിനാൽ ബന്ധപ്പെട്ടശാഖയിൽ എത്തേണ്ടതില്ലെന്നാണ് വിശദീകരണം.പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 31വെരയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലേറെ പോളിസികളാണ് നിലവിൽ എൽഐസി കൈകാര്യംചെയ്യുന്നത്.113 ഡിവിഷണൽ ഓഫീസുകളും 2048 ശാഖകളും 1526 സാറ്റലൈറ്റ് ഓഫീസുകളുമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന് രാജ്യത്തുള്ളത്.