
പുതിയ സാമ്പത്തിക വർഷത്തിൽ വിപണിയിൽ 2.4 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എൽഐസി.പ്രാദേശികമായി വ്യാപാരം നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ ഉൾപ്പെടെയാണ് എൽഐസി വൻതുക നിക്ഷേപിക്കുന്നത്.ഇത് എൽഐസിയുടെ എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കും എന്നാണ് സൂചന.പോളിസി ഉടമകൾക്ക് പരമാവധി വരുമാനവും ഓഹരി ഉടമകൾക്ക് ലാഭവും വർദ്ധിപ്പിക്കുന്നതിന് പുതിയ നിക്ഷേപം സഹായകരമായേക്കും. വിദേശ സ്ഥാപന നിക്ഷേപകർ പിൻമാറുന്ന സാഹചര്യത്തിൽ 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണികൾക്ക് പിന്തുണ ലഭിക്കാൻ ഈ നിക്ഷേപം സഹായകരമാകും.മൊത്തം നിക്ഷേപത്തിൻെറ ഏകദേശം 35 ശതമാനം ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചേക്കും എന്നാണ് സൂചന. ഏകദേശം 80,000 മുതൽ 85,000 കോടി രൂപ വരെ വരുമിത്.ഇന്ത്യ ഉൾപ്പെടെ മിക്ക വളർന്നുവരുന്ന ഓഹരി വിപണികളിൽ നിന്നും അപകട സാധ്യത ഉയരുന്നതിനാൽ വിദേശ നിക്ഷേപകർ പിന്മാറുന്ന സമയത്താണ് എൽഐസിയുടെ റെക്കോർഡ് നിക്ഷേപ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്.