
എൽഐസി ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരംനൽകി. 16ശതമാനമാണ് ശമ്പളത്തിൽ വർധന ലഭിക്കുക.ഒരുലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. ഒപ്പം ജോലി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ഞായറിനുപുറമെ ശനിയാഴ്ചയും ജീവനക്കാർക്ക് അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവധിച്ചത്.

ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും അഡീഷണൽ സ്പെഷൽ അലവൻസും അനുവദിച്ചിട്ടുണ്ട്. വിവിധ കാഡറിലുള്ളവർക്ക് 1,500 രൂപ മുതൽ 13,500 രൂപവരെ അധിക അലവൻസായി ലഭിക്കും.2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. അഞ്ചുവർഷംകൂടുമ്പോഴാണ് ശമ്പളപരിഷ്കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു.ഈവർഷം രണ്ടാം പകുതിയോടെ എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.