Tech
Trending

എൽജി വിങ്സ് ഒക്ടോബർ 28ന് ഇന്ത്യൻ വിപണിയിലെത്തും

2020 ലെ ഏറ്റവും സവിശേഷമായി രൂപകല്പനചെയ്ത സ്മാർട്ട്ഫോണുകളിലൊന്നായ എൽജി വിങ്സ് ഒക്ടോബർ 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കമ്പനിയുടെ എക്സ്പ്ലോറർ പ്രൊജക്ടിനു കീഴിലെ ആദ്യത്തെ വിൽപ്പനമാണിത്. 90 ഡിഗ്രി ഘടികാരദിശയിൽ കറങ്ങുന്ന സ്വിവൽ സ്ക്രീൻ ഉൾപ്പെടെ രണ്ട് ഡിസ്പ്ലേകളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. കഴിഞ്ഞ മാസമായിരുന്നു ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചത്.

അറോറ ഗ്രേ, ഇല്ല്യൂഷൻ സ്കൈ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തുക. ആൻഡ്രോയ്ഡ് 10ൽ ക്യുഒഎസ്റ്റിനൊപ്പമായിരിക്കും ഇത് പ്രവർത്തിക്കുക. 6.8 ഇഞ്ച് ഫുൾ എച്ച്ഡി+പി ഒലെഡ് ഫുൾ വിഷൻ പ്രൈമറി ഡിസ്പ്ലേയും 3.9 ഇഞ്ച് ഫുൾ എച്ച് ഡി+ ജി ഒലെഡ് സെക്കൻഡറി ഡിസ്പ്ലേയുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8ജിബി റാമിനൊപ്പം ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765 Soc യാണ് എൽജി വിങ്സിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128ജിബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനും ഫോണിൽ നൽകുന്നുണ്ട്.
എഫ്/1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ സെക്കൻഡറി സെൻസറുമായി ജോഡിയാക്കിയ എഫ്/1.9 അൾട്രാ വൈഡ് ആംഗിൾ ലെൻസും 12 മെഗാപിക്സൽ ടേർഷ്യോറി സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ക്യാമറ സ്വീകരണത്തിന് ഒരു ഹെക്സ മോഷൻ സ്റ്റെബിലൈസറിൻറെ പിന്തുണയുമുണ്ട്. സെൽഫികൾക്കും വീഡിയോചാറ്റുകൾക്കുമായി എഫ്/1.9 ലെൻസിനൊപ്പം ഒരു പോപ്പ് അപ്പ് മോഡ്യൂളിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ വാഗ്ദാനം ചെയ്യുന്നു. ക്യുക്ക് ചാർജ് 4.0+25W ഫാസ്റ്റ് ചാർജിങും 10W വയർലെസ് ചാർജിങും പിന്തുണയ്ക്കുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

Related Articles

Back to top button