Tech
Trending

വൺപ്ലസ് കൊയ്തത് റെക്കോർഡ് നേട്ടം

രാജ്യാന്തര വിപണിയിൽ ഏറെ ശ്രദ്ധ നേടിയ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളാണ് ചൈനീസ് കമ്പനിയായ വൺപ്ലസ്. കമ്പനി അടുത്തിടെ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8ടി പുറത്തിറക്കിയിരുന്നു. ഈ ഫോൺ ഇപ്പോൾ കമ്പനിക്ക് ഒരു റെക്കോർഡ് നേട്ടം നൽകിയിരിക്കുകയാണ്. വിൽപ്പനയുടെ ആദ്യ മിനിറ്റിൽ കമ്പനി നേടിയത് 100 ദശലക്ഷം യുവാൻ (ഏകദേശം 103 കോടി രൂപ) ആണ്. പിന്നീട് 10 മിനിറ്റിനകം ഇത് ഏകദേശം 200 ദശലക്ഷം യുവാൻ (ഏകദേശം 213 കോടി രൂപ) ആയി ഉയർന്നു.ഒക്ടോബർ 19നായിരുന്നു കമ്പനി ഫോൺ അവതരിപ്പിച്ചത്.

ഈ ഫോണിൻറെ രണ്ടു വേരിയന്റുകളാരുന്നു കമ്പനി അവതരിപ്പിച്ചത്. 8ജിബി റാം വേരിയന്റിന് 3,399 യുവാനും 12 ജിബി റാം വേരിയന്റിന് 3,999 യുവാവിനുമാണ് വില. വെറുമൊരു മിനിറ്റിനുള്ളിൽ ഒരു ഫോൺ കമ്പനി നേടുന്ന ഏറ്റവും വലിയ നേട്ടമാണ് വൺപ്ലസ് 8ടി കമ്പനിക്ക് നേടിക്കൊടുത്തത്. സ്നാപ്ഡ്രാഗൺ 865 Soc യിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 16 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 5 മെഗാപിക്സൽ മൈക്രോ ഷൂട്ടർ, 2 മെഗാപിക്സൽ പോർട്രേറ്റ് സെൻറർ എന്നിവയടങ്ങുന്ന മികച്ച ക്വാഡ് റിയൽ ക്യാമറ സ്വീകരണമാണ് ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഫോണിൻറെ മികച്ച സവിശേഷതകൾ ഫോണിനെ കൂടുതൽ ജനപ്രിയമാക്കി തീർത്തു.

Related Articles

Back to top button