Tech
Trending

എൽജി വിങ്ങ് ഡ്യുവൽ ഡിസ്പ്ലേ ഫോൺ ‘സ്വിവൽ മോഡ്’ വിപണിയിൽ

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ഉപയോഗക്ഷമത ആശയങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള എക്സ്പ്ലോറർ പ്രൊജക്റ്റിനു കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉപകരണമായി എൽജി വിങ്ങ്സ് പുറത്തിറങ്ങി. രണ്ടു വ്യത്യസ്ത ഡിസ്പ്ലേകളുമായാണ് സ്മാർട്ട്ഫോൺ വന്നിരിക്കുന്നത്. അതിലൊന്ന് 90 ഡിഗ്രി ക്ലോക്ക് വൈസിൽ കറങ്ങുന്ന സ്വിവൽ സ്ക്രീനാണ്.
പ്രധാന സ്ക്രീനിന്റെ പിൻഭാഗത്ത് തെർമോപ്ലാസ്റ്റിക് പോളിയോക്സിമെത്തിലീൻ ഉപയോഗിക്കുന്ന ഒരു ഹിഞ്ച് മെക്കാനിസം എൽജി വിങ്ങ്സിന്റെ സവിശേഷതയാണ്. സെൽഫികൾക്കായി എൽജി വിങ്ങ്സ് ഒരു പോപ്പ് അപ്പ് സെൽഫി ക്യാമറയും നൽകുന്നുണ്ട്. വ്യത്യസ്തമായ ഉപഭോക്തൃ അനുഭവം നൽകുന്നതിനുള്ള രണ്ട് ഓപ്ഷനുകളായി ബേസിക് മോഡ്, സ്വീവൽ മോഡ് എന്നിവ നൽകിയിരിക്കുന്നു.സ്വീവൽ മോഡിൽ ഫോണിന്റെ മുൻഭാഗം മുഴുവൻ 90 ഡിഗ്രി ക്ലോക്ക് വൈസിൽ കറങ്ങുകയും ബേസിക് മോഡിൽ പ്രധാന സ്ക്രീൻ ഓറിയന്റ് ചെയ്യുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത നേവർ വേൽ ബ്രൗസറും ഈ ഫോണിനായി ഒപ്ടിമൈസ് ചെയ്തിരിക്കുന്നു. ഈ സ്മാർട്ട് ഫോണിൽ ഒരു ഗ്രിപ്പ് ലോക്കുമുണ്ട് ഡുവൽ സിം എൽജി വിങ്ങ്സ് ആൻഡ്രോയ്ഡ് 10ൽ ക്യു ഒ എസിനൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ 6. 8 ഇഞ്ച് ഫുൾ എച്ച് ഡി+ പി ഒ ലെഡ് ഫുൾ വിഷൻ പാനൽ പ്രധാന സ്ക്രീനിൽ നൽകിയിരിക്കുന്നു. 3.9 ഇഞ്ച് എച്ച് ഡി+ ജിഒലെഡ് പാനലാണ് ഇതിന്റെ രണ്ടാമത്തെ സ്ക്രീനിലുള്ളത്. 8ജിബി റാമുമായി ജോഡിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765ജി സോസിയാണ് എൽജി വിങ്ങിന്റെ കരുത്ത് ട്രിപ്പിൾ റിയൽ ക്യാമറ സ്വീകരണത്തോടെയാണ് ഫോൺ വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ എഫ്/1.8 ലെൻസും എഫ്/ 1.9 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ്/ 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ ട്രഷറി സെൻസറും ഒരു സെക്സ് മോഷൻ സ്റ്റെബിലൈസറുമാണിതിലുള്ളത്. അൾട്രാ വൈഡ് ആൻഡ് ലെൻസുകളുടെ സാന്നിധ്യം ജിംബാൽ മോഷൻ ക്യാമറ സവിശേഷതയെ ശക്തിപ്പെടുത്തുന്നു.
സെൽഫികൾക്കും വീഡിയോചാറ്റുകൾക്കുമായി എംജി വിങ്ങ്സ് പോപ്പ് അപ്പ്മൊഡ്യൂളിൽ 32 മെഗാപിക്സൽ ക്യാമറ സെൻസറും എഫ്/ 1.9 ലെൻസും നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button