Big B
Trending

സ്വർണശേഖരം വർധിപ്പിച്ച് ആർബിഐ

വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണവും ഈയിടെ ആർബിഐ വാങ്ങി. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് നിക്ഷേപത്തോടൊപ്പം ചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം ഇതാദ്യമായി 700 ടണ്ണിലധികമായി. കൃത്യമായി പറഞ്ഞാൽ ജൂൺ 30ലെ കണക്കുപ്രകാരം 705.6 ടണ്ണാണ് മൊത്തമുള്ളത്. 2018ന്റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരം.രാജ്യത്തെ കരുതൽ ആസ്തിശേഖരത്തിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സ്വർണത്തിൽ നിക്ഷേപംകൂട്ടിയത്. മറ്റ് കേന്ദ്ര ബാങ്കുകളിലേതുപോലെ ഇന്ത്യയിലെ കരുതൽ ശേഖരത്തിൽ ഡോളറിനുതന്നെയാണ് പ്രഥമസ്ഥാനം. രണ്ടുവർഷത്തിനിടെ സ്വർണത്തിന്റെ വിഹിതം 5 ശതമാനത്തിൽനിന്ന് 6.5ശതമാനമായി കൂട്ടിയിട്ടുണ്ട്.വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാർച്ചിലാണ് ആർബിഐ സ്വർണംവാങ്ങിയത്. 2.2 ടൺ.

Related Articles

Back to top button