Tech
Trending

എൽജി കെ 42 സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ

എൽജിയുടെ പുത്തൻ സ്മാർട്ട് ഫോൺ എൽജി കെ 42 ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. MIL-STD-81G എന്നാ മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കറ്റോടു കൂടിയാണ് ഫോൺ വിപണിയിലെത്തുന്നത്. ഇതിനായി 9 വ്യത്യസ്ത യുഎസ് മിലിറ്ററി സ്റ്റാൻഡേർഡ് പരീക്ഷണങ്ങളും ഈ ഫോൺ മറികടന്നിട്ടുണ്ട്. ഒപ്പം രണ്ടു വർഷത്തെ സൗജന്യ വാറണ്ടിയും ഫോണിലുണ്ട്. ജനുവരി 26 മുതൽ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തുന്ന ഈ ഫോണിന് 10,990 രൂപയാണ് വില. ഗ്രേ, ഗ്രീൻ എന്നീ രണ്ടു നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.


ഒക്ടാകോർ മീഡിയോടെക് ഹീലിയോ പി22 പ്രൊഫസർ ചിപ്പ് കരുത്തുപകരുന്ന ഫോണിൽ 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. ഒപ്പം ആൻഡ്രോയ്ഡ് 10 ലായിരിക്കും ഫോൺ പ്രവർത്തിക്കുക. 13 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്പ്ത്ത് സെൻസർ, 2 മെഗാപിക്സൽ മൈക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 8 മെഗാ പിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 6.6 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേയിൽ പഞ്ച് ഹോൾ മാതൃകയിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 4000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Related Articles

Back to top button