Tech
Trending

മെയ്ക് ഇൻ ഇന്ത്യ ഫോൺ ലാവ ബ്ലേസ് പുറത്തിറങ്ങി

ആഭ്യന്തര സ്മാർട് ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ലാവ ബ്ലേസ് (Lava Blaze) ഇന്ത്യയിൽ അവതരിപ്പിച്ചു.ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് റെഡ് കളർ വേരിയന്റുകളിലാണ് ഫോൺ വരുന്നത്. നിലവിൽ ലാവ ഇ-സ്റ്റോർ വഴി പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. ലാവ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ജൂലൈ 14 മുതൽ ഫോൺ വിൽപനയ്‌ക്കെത്തും.

ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാവുന്ന ലാവ ബ്ലേസ് ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. 6.51ഇഞ്ച് എച്ച്ഡി+ ഐപിഎസ് (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 വീക്ഷണാനുപാതവും ഹോൾ-പഞ്ച് ഡിസൈനും ഉണ്ട്. 3 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസർ. ലാവ ബ്ലേസിന് 13-മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും എൽഇഡി ഫ്ലാഷുമുണ്ട്. എച്ച്‌ഡിആർ, പനോരമ, പോർട്രെയ്‌റ്റ്, ബ്യൂട്ടി, ടൈം-ലാപ്‌സ് ഫൊട്ടോഗ്രഫി എന്നിവയുൾപ്പെടെയുള്ള ക്യാമറ മോഡുകളും ഫിൽട്ടറുകളും ഫോണിലുണ്ട്. ലാവ ബ്ലേസിൽ 5,000എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.

Related Articles

Back to top button