
മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 11 ന്റെ സ്റ്റേബിൾ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. പിക്സൽ ഫോണുകളിലാണ് പുതിയ ഓഎസ് ആദ്യമെത്തുക. കഴിഞ്ഞവർഷം ജൂണിലാണ് സോഫ്റ്റ്‌വെയറിന്റെ ബീറ്റാ പതിപ്പ് ആദ്യമായി അവതരിപ്പിച്ചത്.
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനേക്കാളുപരി നിലവിലുള്ള ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിലാണ് ആൻഡ്രോയ്ഡ് 11 ശ്രദ്ധിച്ചിരിക്കുന്നത്. മറ്റു ബ്രാൻഡുകളുടെ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ചില അധിക സൗകര്യങ്ങൾ പിക്സൽ ഫോണുകളിൽ ഉണ്ടാകാറുണ്ട് എന്നതിനാൽ ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പുകൾ ആദ്യമെത്താറ് ഇത്തരം ഫോണുകളിലാണ്.

ഷവോമി, ഒപ്പോ, വൺപ്ലസ്, റിയൽമി ഫോണുകളിൽ ഇന്നുമുതൽ പബ്ലിക് ബീറ്റ അപ്ഡേറ്റ് ലഭിച്ചു തുടങ്ങും. ഈ ബ്രാൻഡുകളുടെ ഫോണുകളിൽ തന്നെയാകും മറ്റ് ഫോണുകളേക്കാൾ മുൻപ് ആൻഡ്രോയ്ഡ് 11 സ്റ്റേബിൾ അപ്ഡേറ്റ് എത്തുക.
പിക്സൽ 2, പിക്സൽ 2 എക്സ്എൽ, പിക്സൽ 3, പിക്സൽ 3 എക്സ്എൽ, വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ, നോക്കിയ 1 പ്ലസ്, നോക്കിയ 1.3, ഗാലക്സി സെഡ് ഫ്ലിപ്പ്, ഗാലക്സി ഫോൾഡ് തുടങ്ങിയ വിവിധ ഫോണുകളിലും ആൻഡ്രോയ്ഡ് 11 അപ്ഡേഷൻ ലഭിക്കും.