Tech
Trending

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്: മൂന്ന് കമ്പനികളെ നിശ്ചയിച്ചു

സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി സ്കൂൾ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകാൻ കൊക്കോണിക്സ്, എയ്സർ, ലെനോവോ എന്നീ കമ്പനികളെ നിശ്ചയിച്ച് ഐടി മിഷൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ഈ കമ്പനികളെ എംപാനൽ ചെയ്യും.ഇവയിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഫെബ്രുവരിയിൽ ആദ്യ പർച്ചേസ് ഓർഡർ നൽകും.


സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിന്റെ ലാപ്ടോപ്പിന് 14,990 രൂപ, എയ്സർ ലാപ്ടോപ്പിന് 17,883 രൂപ, ലെനോവോ ലാപ്ടോപിന് 18,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഓർഡറുകൾ ലഭിച്ച 12 ആഴ്ചയ്ക്കകം കമ്പനികൾ ലാപ്ടോപ്പുകൾ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. 4 ജിബി റാം, 128ജിബി മിനിമം സ്റ്റോറേജ് എന്നിവയുണ്ടാകുന്ന ഈ ലാപ്ടോപ്പുകളിൽ ഇന്റെൽ സെലറോൾ എൻ4000 അല്ലെങ്കിൽ എഎംഡി പ്രൊസസറാണ് ഉണ്ടാവുക. കുടുംബശ്രീ വഴി 500 രൂപ മാസം അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് മൂന്നുമാസം മുടക്കമില്ലാതെ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് നൽകുന്നതാണ് പദ്ധതി. ഏകദേശം 1.2 ലക്ഷം വിദ്യാർഥികളാണ് ലാപ്ടോപ്പിനായി കെഎസ്എഫ്ഇയിൽ തവണകളടച്ച് മാസങ്ങളായി കാത്തിരിക്കുന്നത്.

Related Articles

Back to top button