Big B
Trending

ബിസിനസ് ഇരട്ടിയിലധികമാക്കി കെഎഫ്സി

2021 മാർച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി മുൻവർഷത്തേക്കാൾ 1349 കോടി രൂപ ഉയർന്ന്, 4700 കോടി രൂപ എന്ന സർവകാല റെക്കോർഡിലെത്തി.2020-21 സാമ്പത്തിക വർഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. ഇത് മുൻ സാമ്പത്തിക വര്ഷത്തേക്കാളും 244% കൂടുതലാണിത്.കഴിഞ്ഞ വർഷം 1695 കോടി രൂപയുടെ വായ്പാ അനുമതിയാണ് നൽകിയിരുന്നത്.


വായ്പാ വിതരണവും 258 % വർധിച്ച് 1447 കോടിയിൽ നിന്നും 3729 കോടി രൂപ എന്ന കണക്കിൽ എത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലും വായ്‌പാ തിരിച്ചടവിൽ 262% വർധനയുണ്ടായി. മുൻ വര്ഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 334 കോടി രൂപ യിൽനിന്നും 131 ശതമാനം വർധന രേഖപ്പെടുത്തി 436 കോടി രൂപയിൽ എത്തി. സിബിലിൽ വിവരങ്ങൾ കൈമാറിയതും, റിക്കവറി നടപടികൾ കർശനമാക്കിയതും ഇതിനു സഹായകരമായി.കെഎഫ്സിയുടെ പൂർണമായ പുനരാവിഷ്കരണമായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ ബിസിനസ് മേഖലകൾക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെഎഫ്സി മാറി കഴിഞ്ഞുവെന്നും കെഎഫ്സി – സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

Related Articles

Back to top button