Tech
Trending

ഇൻഫിനിക്സിന്റെ ആദ്യ 5ജി ഫോൺ, സീറോ 5ജി എത്തി

ടെക്‌നോ തങ്ങളുടെ ആദ്യ 5ജി ഫോൺ, പോവ 5ജി ഇന്ത്യയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ എതിരാളിയായ ഇൻഫിനിക്സും ഇന്ത്യയിലെ തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള സീറോ 5ജിയാണ് ഇൻഫിനിക്സിന്റെ ഇന്ത്യയിലെ ആദ്യ 5ജി ഫോൺ.19,999 രൂപയാണ് ഇൻഫിനിക്സ് സീറോ 5ജിയുടെ വില. കോസ്മിക് ബ്ലാക്ക്, സ്കൈലൈറ്റ് ഓറഞ്ച് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫോണിന്റെ വില്പന ഈ മാസം 18 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള XOS 10-ലാണ് ഇൻഫിനിക്സ് സീറോ 5ജി പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് ഫുൾ-എച്ഡി+ ഐപിഎസ് എൽടിപിഎസ് (1,080×2,460 പിക്സലുകൾ) ഡിസ്‌പ്ലേയ്ക്ക് 240Hz ടച്ച് സാമ്പിൾ റേറ്റും, 500 നിറ്റ് പീക്ക് ബ്രൈറ്റ്നസ്സും, 20.5:9 ആസ്പെക്ട് റേഷ്യോയുമുണ്ട്.8 ജിബി LPDDR5 റാമിനോടും 128 ജിബി UFS 3.1 സ്റ്റോറേജിനോടും ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡിമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഇൻഫിനിക്സിന്റെ പുത്തൻ ഫോണിൽ. ഇത് കൂടാതെ 5 ജിബി വെർച്വൽ റാം ചേർക്കാനുള്ള ഓപ്‌ഷൻ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു.എഫ്/1.79 ലെൻസുള്ള 48 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമെറായാണ്. 2-മെഗാപിക്സൽ ഡെപ്ത് സെൻസറിനൊപ്പം 2x ഒപ്റ്റിക്കൽ സൂമിനെയും 30x ഡിജിറ്റൽ സൂമിനെയും പിന്തുണയ്ക്കുന്ന 13-മെഗാപിക്സൽ പോർട്രെയ്റ്റ് ഷൂട്ടറും കാമറ മോഡലിൽ ഉൾപ്പെടുന്നു. ക്വാഡ്-എൽഇഡി ഫ്ലാഷും പിൻ ക്യാമെറയിലുണ്ട്.സ്ലോ മോഷൻ, സൂപ്പർ നൈറ്റ് മോഡ്, 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഡ്യുവൽ എൽഇഡി ഫ്ലാഷുമായി 16 മെഗാപിക്‌സൽ സെൽഫി ക്യാമറയാണ് മുന്നിൽ ക്രമീകരിച്ചിരിക്കുന്നത്.33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇൻഫിനിക്സ് സീറോ 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.199 ഗ്രാം ആണ് പുത്തൻ ഇൻഫിനിക്‌സ് സ്മാർട്ട്ഫോണിന്റെ ഭാരം.

Related Articles

Back to top button