Tech
Trending

ഐഫോൺ 14 സീരീസ് അവതരിപ്പിച്ചു

ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, ബ്ലൂ, പർപ്പിൾ, റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ഫോൺ ലഭിക്കും. എ15 ചിപ്പ് സെറ്റാണ് പുതിയ ഫോണിനുമുള്ളത്.ഐഫോൺ 14ന്റെ വില 799 ഡോളറിൽ ആരംഭിക്കുന്നു. ഐഫോൺ 14 പ്ലസിന് 899 ഡോളർ ആണ് വില. സെപ്റ്റംബർ 9 ന് ഫോണുകൾ ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യാം. ഐഫോൺ 14 സെപ്റ്റംബർ 16 ന് വിൽപനയ്‌ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബർ 16 ന് ലഭ്യമാകും.

5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യം, ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ പുതിയ ഐഫോൺ 14 നൽകുന്നു. ഐഫോൺ 14, ഐഫോൺ 14 പ്ലസ് യുഎസ് മോഡലുകളിൽ സിം ട്രേ ഇല്ല. ഒരു വിദൂര ലൊക്കേഷനിൽ റേഞ്ചിന് പുറത്തായിരിക്കുമ്പോൾ പോലും സഹായം ലഭിക്കുന്നതിന് ആപ്പിൾ പുതിയ എമർജൻസി ഫീച്ചറും ചേർത്തിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി ഒരു സാറ്റ്‌ലൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ പുതിയ എമർജൻസി എസ്ഒഎസ് സഹായിക്കും. സാറ്റ്‌ലൈറ്റ് റിസപ്ഷനിലൂടെ അടിയന്തര പ്രതികരണവും ലഭിക്കും.ലൊക്കേഷൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറാൻ അനുവദിക്കുന്ന സാറ്റലൈറ്റ് ‘ഫൈൻഡ് മൈ’ അലേർട്ടുകൾ iPhone 14 നൊപ്പം രണ്ട് വർഷത്തേക്ക് സൗജന്യമായി ലഭ്യമാണ്. നവംബർ മുതൽ യുഎസിലും കാനഡയിലും മാത്രമാണ് ഈ ഫീച്ചറുകൾ ലഭിക്കുക.

ഐഫോൺ 14ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെങ്കിൽ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും അധികം ബാറ്ററി ലൈഫുള്ള ഐഫോണാണ് ഇവ. ഒഎൽഇഡി സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലെയുണ്ട് പുതിയ ഫോണിൽ.OLED ഡിസ്‌പ്ലേ, 1200nits പീക്ക് ബ്രൈറ്റ്നെസ്, ഡോൾബി വിഷൻ സപ്പോർട്ട്, അഞ്ച് കളർ ഓപ്ഷനുകൾ എന്നിവയുമായാണ് ഐഫോൺ 14 വരുന്നത്. ഐഫോൺ 14 ഉം ഐഫോൺ 14 പ്ലസും Apple A15 Bionic SoC ആണ് നൽകുന്നത്, കൂടാതെ മികച്ച ബാറ്ററി ലൈഫ്, ‘അതിശയകരമായ പുതിയ’ ക്യാമറ സിസ്റ്റം എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നു.49 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുണ്ട് പുതിയ ഐഫോണിൽ. കൂടുതൽ വലിയ സെൻസറും ഫാസ്റ്റർ ഫോക്കസും f/1.5 അപ്പാർച്ചറും പുതിയ ഫോണിലുണ്ട്. 39 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുള്ള സെൽഫി ക്യാമറയാണ്.

ഐഫോൺ 14 പ്രോയ്ക്ക് രണ്ടു വേരിയന്റുകളുണ്ട്.ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്.ആദ്യമായി ഓൾവേയ്സ് ഓണ്‍ ഡിസ്പ്ലെ ഐഫോണിൽ വന്നിരിക്കുന്നു. സ്‌പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്, പർപ്പിൾ എന്നീ നിറങ്ങളിൽ അവ ലഭ്യമാകും.ഐഫോൺ 14 ന് 999 ഡോളറും ഐഫോൺ 14 പ്രോ മാക്സിന് 1099 ഡോളറുമാണ് വില. 1 ടിബി സ്റ്റോറേജുമായിട്ടാണ് പുതിയ ഫോൺ എത്തുക. സെപ്റ്റംബർ 9 മുതൽ പ്രീ ഓർഡർ ചെയ്യാം. സെപ്റ്റംബർ 16 ഫോൺ വിപണിയിലെത്തും.ഐഫോൺ 14 പ്രോ ഒരു ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് വരുന്നത്. ചെയ്യുന്ന പ്രവർത്തനത്തെയോ ഓപ്പൺ ചെയ്യുന്ന ആപ്പിനെയോ അടിസ്ഥാനമാക്കി അത് മാറും. ഉദാഹരണത്തിന്, മ്യൂസിക് ആപ് ഓപ്പൺ ചെയ്യുമ്പോൾ, നോച്ച് മറ്റൊരു തരത്തിലുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.കസ്റ്റം ബിൽഡ് എ16 ചിപ്പ് സെറ്റാണ് ഫോണിൽ. ലോകത്തിലെ ഏറ്റവും വേഗമുള്ള ചിപ്പ് സെറ്റാണ് ഇതെന്നാണ് ആപ്പിൾ പറയുന്നത്. എതിരാളികളെക്കാൾ 40 അധികം വേഗമുണ്ട് പുതിയ ഫോണിന് എന്ന് ആപ്പിൾ. കൂടാതെ കഴിഞ്ഞ വർഷത്തെ എ15 ബിയോണിക് പ്രോസസറിനെക്കാൾ 20 ശതമാനം കുറച്ച് പവറും ഉപയോഗിക്കുന്നു.ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച ക്യാമറയാണ്. ഐഫോൺ 14‌ പ്ലോയിൽ. 2X അധികം ലോലൈറ്റ് ക്യാപ്ച്ചറിങ് പവർ. 48 മെഗാപിക്സെലാണ് ക്യാമറ. 1600 നിറ്റ്സ് എച്ച്ഡി ആർ ബ്രൈറ്റനെസ്.

Related Articles

Back to top button