Tech
Trending

ക്ലബ്ഹൗസിലെ ക്രിയേറ്റർമാർക്ക് ഇനി പ്രതിമാസ സ്റ്റൈപ്പൻഡ്

കുറഞ്ഞ കാലത്തിനിടെ തരംഗമായി മാറിയ ഓഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ഹൗസിലെ ക്രിയേറ്റർമാർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. ‘ക്രിയേറ്റർ ഫസ്റ്റ്’ എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടന്റ് പ്രൊഡക്ഷൻ, ക്രിയേറ്റിവ് ഡവലപ്മെന്റ് എന്നിവയ്ക്കുള്ള പിന്തുണയും ക്രിയേറ്റർമാർക്ക് ലഭിക്കും. ജൂലൈ 16ന് മുൻപ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് പിന്തുണ ലഭിക്കുക.


മാർച്ചിൽ അമേരിക്കയിൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നത്.ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാം ഇന്ത്യൻ പ്രേക്ഷകരുടെയും സ്രഷ്ടാക്കളുടെയും തനതായ ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് ക്ലബ്ഹൗസിന്റെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നത്. ക്ലബ്‌ഹൗസ് ക്രിയേറ്റർ‌ ഫസ്റ്റിൽ‌ പങ്കെടുക്കുന്നവരെ സാങ്കേതികമായി സാമ്പത്തികപരമായും സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബ്ഹൗസിൽ ഇപ്പോൾ ഓരോ മാസവും ഏകദേശം 400,000 മുറികളാണ് സൃഷ്ടിക്കപ്പെടുന്നത്. ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ ശരാശരി സമയം ചെലവഴിക്കുന്നുണ്ടെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പ്രോഗ്രാമുകൾ ക്ലബ്ഹൗസിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വക്താവ് ആരതി രാമമൂർത്തി പറഞ്ഞു.

Related Articles

Back to top button