Auto

ഇ.വി ചാര്‍ജിങ്ങ് സീനല്ല, ഇനി 1140 ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ചാര്‍ജ് ചെയ്യാം

കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന വൈദ്യുതത്തൂണുകളിലുറപ്പിച്ച ചാര്‍ജിങ് സ്റ്റേഷനുകള്‍ ജൂലായോടെ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. ഇത്തരം 1140 ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി ആദ്യം പൂര്‍ത്തീകരിക്കുക. സംസ്ഥാനത്ത് കെ.എസ്.ഇ.ബി. തുടങ്ങിയ വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പിന്നാലെയാണ് വൈദ്യുതത്തൂണിലുറപ്പിച്ച സംവിധാനം വരുന്നത്.കോഴിക്കോട് ജില്ലയില്‍ 2021 ഒക്ടോബറിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി തുടങ്ങിയത്. കെ.എസ്.ഇ.ബി.യുടെ റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്സിനാണ് മേല്‍നോട്ടം. സ്വകാര്യ ഏജന്‍സികളാണ് ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുക. ഒരു നിയോജകമണ്ഡലത്തില്‍ അഞ്ചെണ്ണം വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ 15 എണ്ണവും സ്ഥാപിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പ്രധാനമായും ഇവിടെ ചാര്‍ജ് ചെയ്യാം. ചാര്‍ജ് ചെയ്ത ശേഷം തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അടയ്ക്കാം.വൈദ്യുതത്തൂണുകളില്‍നിന്ന് വാഹനം ചാര്‍ജ് ചെയ്യാന്‍ ഒരു യൂണിറ്റിന് ജി.എസ്.ടി. അടക്കം 9.30 രൂപയാണ് വേണ്ടത്. ഒരു ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട്-നാല് യൂണിറ്റ് വൈദ്യുതി വേണം. ഓട്ടോറിക്ഷയ്ക്ക് നാല്-ഏഴ് യൂണിറ്റും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടുമെന്നാണ് പറയുന്നത്. ഒരു പെട്രോള്‍ ഓട്ടോ 120 കിലോമീറ്റര്‍ ഓടാന്‍ ആറുലിറ്റര്‍ പെട്രോള്‍ വേണ്ടിവരും. ഡീസല്‍ ഓട്ടോയ്ക്ക് ശരാശരി നാലുലിറ്റര്‍ ഡീസലും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ട്രിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യുതി മതിയാകും. അതായത് 65 രൂപ.

Related Articles

Back to top button