Uncategorized
Trending

100 കോടി കവിഞ്ഞ് കെഎസ്ഡിപി വിറ്റുവരവ്

സംസ്ഥാനത്തെ പൊതു മേഖല മരുന്നു നിർമാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് (കെഎസ്ഡിപി) നൂറുകോടിയിലധികം രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 65 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 1974 ൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് 100 കോടി ക്ലബ്ബിൽ എത്തുന്നത്.


2016 ൽ വെറും 26 കോടി രൂപ മാത്രം വിറ്റുവരവുണ്ടാക്കിയ സ്ഥാനത്താണ് കമ്പനിയുടെ ഈ വമ്പൻ നേട്ടം. ഇത്തവണ വിറ്റുവരവ് 75 കോടിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് ബാധയെ തുടർന്ന് മരുന്നുകൾക്കും സാനിറ്റൈസറുകൾക്കും ആവശ്യം കൂടിയതോടെയാണ് കമ്പനിയുടെ വിറ്റുവരവ് കുതിച്ചുയർന്നത്. കഴിഞ്ഞ വർഷം 7.2 കോടിയായിരുന്നു കമ്പനിയുടെ ലാഭം. എന്നാൽ ഈ വർഷമിത് 20 കോടിയെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻറിബയോട്ടിക്, പാരസെറ്റമോൾ തുടങ്ങിയവയ്ക്ക് മാത്രം 11 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് കമ്പനി എംഡി എസ് ശ്യാമള പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറിണ് ഓർഡർ നൽകിയിരിക്കുന്നത്. പ്രതിദിനം 50,000 ലിറ്റർ സാനിറ്റൈസറാണ് കമ്പനി ഉല്പാദിപ്പിക്കുന്നത്.

Related Articles

Back to top button